നടി പാര്‍വ്വതി ഓമനിച്ചു വളര്‍ത്തിയ നായ മെസ്സി പോയി.. മരണത്തില്‍ മനം നൊന്ത് ജയറാമും മക്കളും….
പുറത്തായിരുന്നില്ല അകത്തായിരുന്നു സ്ഥാനം വീട്ടില്‍ മാത്രമല്ല ഹൃദയത്തിലും.. പ്രിയപ്പെട്ട വളര്‍ത്തുനായ മെസ്സിയുടെ വേര്‍പാട് പങ്കുവച്ച് നടി പാര്‍വതി. കുടുംബത്തിലെ ഒരംഗത്തേപ്പോലെയായിരുന്നു മെസ്സിയെന്ന് പാര്‍വതി പങ്കുവച്ച ചിത്രങ്ങളിലൂടെ മനസ്സിലാക്കാം.
പാര്‍വതിയുടെ കുറിപ്പ് 40 ദിവസം പ്രായമുള്ള കുഞ്ഞായാണ് നീ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്. അപരിമിതമായ നിന്റെ സ്നേഹം എന്നെ നല്ലൊരു വ്യക്തിയാക്കി മാറ്റി. നിന്റെ വികൃതിയും ദേഷ്യവും ചങ്ങാത്തവും എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു. എന്റെ ഇളയ പുത്രനായി ദൈവം എനിക്കു തന്ന സമ്മാനമായിരുന്നു നീ. നിന്റെ അഭാവം എങ്ങനെ തരണം ചെയ്യുമെന്ന് എനിക്കറിയില്ല. നിന്റെ അസാന്നിധ്യത്തില്‍ എന്റെ വീട് ഒരിക്കലും പഴയതുപോലാവില്ല. നക്ഷത്രങ്ങളില്‍ ഏറ്റവും തിളക്കമുള്ളവനായിരിക്കട്ടെ, എവിടെയായിരുന്നാലും സന്തോഷവാനായിരിക്കുക. സമാധാനത്തോടെ പോവുക. ഒത്തിരി സ്നേഹത്തോടെ അമ്മ, അപ്പ, കണ്ണന്, ചക്കി.. കാളിദാസന്റെയും മാളവികയുടെയും ഇന്‍സ്റ്റഗ്രാം പോസ്റ്റുകളിളെ നിറസാന്നിധ്യമായിരുന്നു മെസ്സി. ഒരു സഹോദരനെ നഷ്ടമായെന്നാണ് കാളിദാസന് ഇന്നലെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. FC