നടി പ്രവീണയുടെ മകളെ കണ്ടില്ലേ വളര്‍ന്ന് സുന്ദരിയായിരിക്കുന്നു.. അമ്മക്കൊരു പരാതിയുമുണ്ട് …
മകള്‍ വലുതായിരിക്കുന്നു എന്നാല്‍ അവളെ തന്നോടുള്ള ആരാധനയുടെ പേരില്‍ ഉപദ്രവിക്കുന്നതിനെ കുറിച്ചാണ് പ്രവീണ പറയുന്നത്, കഴിഞ്ഞ അഞ്ചു വര്‍ഷമായി ഒരാള്‍ എന്റെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഉപദ്രവിക്കുകയാണ്.
23 വയസ്സുള്ള തമിഴ് പയ്യനാണ്. ഡല്‍ഹിയിലാണു താമസം. ഞാന്‍ അവന് അമ്മയെപ്പോലെയാണെന്നാണു അവന് പറയുന്നത്. ഞാന്‍ അവനെ എപ്പോഴും ഫോണില്‍ വിളിക്കണം, സംസാരിക്കണം. അവന് സാഡിസ്റ്റാണ്. അവന് സ്നേഹിക്കുന്നവരെ ഉപദ്രവിക്കുന്ന സ്വഭാവം. അവന്റെ അമ്മയോടും അച്ഛനോടും സംസാരിച്ചിരുന്നു. അപ്പോള്‍ അവര്‍ മകന് തെറ്റു ചെയ്യുന്നുവെന്ന് വിശ്വസിക്കാന്‍ തയ്യാറല്ല.
സീരിയലില്‍ നിന്നു പല ഭാവങ്ങള്‍ സ്ക്രീന്‍ ഷോട്ടെടുത്ത് അതിനു ചേരുന്ന ശരീരങ്ങള്‍ ചേര്‍ത്തു പ്രചരിപ്പിച്ചു. ഇതൊന്നും പോരാത്തതിന്, എന്റെ ഇരുപതു വയസ്സു മാത്രമുള്ള മകളുടെയും കൂട്ടുകാരുടെയും ചിത്രങ്ങളും ഇതുപോലെ മോശമായി ഉപയോഗിച്ചു. ആദ്യം കണ്ടപ്പോള്‍ എനിക്കു വിഷമം തോന്നി. ഒരുപാടു ശ്രമത്തിനൊടുവില്‍ അവന് പിടിക്കപ്പെട്ടു. കുറച്ചു നാള് ജയിലില്‍ കിടന്നു. ശേഷം ഡല്‍ഹിയില്‍ പോയി. വീണ്ടും ഇതു തന്നെ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. കൂടാതെ വീട്ടിലെ മറ്റു കുടുംബാംഗങ്ങളുടെയും പേരും ഫോട്ടോയും വച്ച് പുതിയ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക എന്നിങ്ങനെ ഒരുപാടു ദ്രോഹം ചെയ്യുന്നുണ്ട്. എങ്ങിനെയാണു ഇതില്‍നിന്ന് രക്ഷപ്പെടുകയെന്ന് ഇപ്പോഴും അറിയില്ല. പരിഹാരമില്ലാത്ത പ്രശ്നളില്ലല്ലോ കാത്തിരിക്കുക. FC