സിനിമ കിട്ടാഞ്ഞിട്ടല്ല മാറിനിന്നതാണ്.. നടി സനുഷ കുട്ടിത്തം മാറി നല്ല നടിയായി വീണ്ടും പറയുന്നു…
മായാമോഹിനി കണ്ടപ്പോള്‍ പലരും കരുതി ഇനി സനുഷയുടെ കാലമാകുമെന്ന് എന്നാല്‍ എവിടെയോ ഒന്ന് പാളി പിന്നെ കണ്ടതേയില്ല എന്നതാണ് സത്യം, ആറ് വര്‍ഷത്തെ ഇടവേള കഴിഞ്ഞു വീണ്ടും ഇതാ ഒരു വരവ് ആ വരവില്‍ പറയുന്നത് ഞാന്‍ മാറിനിന്നതാണ് അല്ലാതെ ആരും വിളിക്കാഞ്ഞിട്ടല്ല എന്നാണ്..
ഉര്‍വശിയുടെ എഴുന്നൂറാം ചിത്രത്തിലൂടെയാണ് സനുഷ മലയാളത്തിലേക്കു വീണ്ടുമെത്തുന്നത്. ബാലതാരമായി വന്നു മലയാളികളുടെ ഹൃദയം കവര്‍ന്ന സനുഷയുടെ ഈ വരവ് നല്ലതാകട്ടെ.. ഇടവേള മലയാളത്തില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി മറ്റു ഭാഷകളിലെല്ലാം സജീവമായിരുന്നു. മലയാളത്തില്‍ മനഃപൂര്‍വം ബ്രേക്ക് എടുത്തതാണ്. നല്ല കഥാപാത്രങ്ങള്‍ക്കായി കുറച്ചുസമയം കാത്തിരിക്കാമെന്നു തോന്നി. മലയാളത്തെ വളരെയധികം മിസ് ചെയ്ത സമയം കൂടിയായിരുന്നു ഇത്. നിലവില്‍ മലയാളത്തില്‍ മൂന്നു ചിത്രങ്ങള്‍ ചെയ്തുകഴിഞ്ഞു. ഒരു സെലിബ്രിറ്റി സ്റ്റേറ്റസും ഇല്ലാതെയാണ് സെന്റ് തെരേസാസില്‍ പിജി പഠിച്ചിറങ്ങിയത്. അടിപൊളിയായിരുന്നു ക്യാംപസ് ജീവിതം.
ആ സമയവും സിനിമകളില്‍ അഭിനയിക്കുന്നുണ്ട്. പക്ഷേ, അധ്യാപകരും കൂട്ടുകാരും വീട്ടുകാരുമെല്ലാം നന്നായി പിന്തുണച്ചു. അതുകൊണ്ട് ടെന്‍ഷനൊന്നുമില്ലാതെ ആസ്വദിച്ചാണ് പഠിച്ചത്. ഉര്‍വശിയുടെ കൂടെ അഭിനയിക്കുകയെന്നത് എന്റെ വലിയ സ്വപ്നമായിരുന്നു. അവരുടെ അഭിനയം കണ്ടു പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. ഒത്തിരി കാര്യങ്ങള്‍ അവരില്‍ നിന്നു പഠിച്ചു. എന്നും സനുഷ പറയുന്നു. FC