നടി റോഷ്ന വിവാഹിതയായി-മിന്നുകെട്ടിയത് നടന് കിച്ചു.ഇനി എല്ലാം ഒന്നിച്ച്.
ഒന്നിച്ചഭിനയിച്ചിട്ടുണ്ട് ഇരുവരും ഭാര്യാഭര്ത്താക്കന്മാരായി.അന്ന് തീരുമാനിച്ചതാണോ അതിന് മുമ്പ് തീരുമാനിച്ചതാണോ ജീവിതത്തിലും എന്നും ഒപ്പം ഉണ്ടാകണം ഭാര്യാഭര്ത്താക്കന്മാരായി തന്നെ ജീവിക്കണം എന്നൊന്നുമറിയില്ല.എന്തായാലും എല്ലാം വളരെ പെട്ടെന്ന് കഴിഞ്ഞിരിക്കുന്നു.കഴിഞ്ഞ കുറച്ചാഴ്ചകള്‍ക്ക് മുമ്പ് കല്ല്യാണ നിശ്ചയം.ഇപ്പോഴിത വിവാഹവും കഴിഞ്ഞു.
ഒരു അഡാര്‍ ലൗവില്‍ സ്നേഹ മിസ്സ് ആയതോടെയാണ് റോഷ്ന
ശരിക്കും താരമാകുന്നത്.റോഷ്നയെ കെട്ടിയ കിച്ചു അങ്കമാലി
ഡയറീസിലൂടെ നടന് എന്ന പേരെടുത്തു.മികച്ച തിരക്കഥാകൃത്തുകൂടിയാണ് കിച്ചു.കുറച്ച് മുമ്പ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത് പെരിന്തല് മണ്ണ ഫാത്തിമ മാതാപള്ളിയില്‍ വെച്ചായിരുന്നു.
ഇപ്പോള്‍ വിവാഹം ആലുവായിലെ സെന്റ് ആന്‍സ് പള്ളിയില്‍ വെച്ചും നടന്നു.കോവിഡിനെ പ്രതിരോധിക്കേണ്ടതിനാല്‍ എല്ലാ പ്രോട്ടോകോളും പാലിച്ചായിരുന്നു ചടങ്ങുകള്‍.പള്ളിയിലെ മിന്നുകെട്ടിന് ശേഷം കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചായിരുന്നു സുഹൃത്തുക്കള്‍ക്കായി വിരുന്ന്.അതില്‍ നടന്മാരായ ടിനി ടോം,ആന്റണി വര്‍ഗ്ഗീസ്,അനാര്‍ക്കലി മരക്കാര്‍ തുടങ്ങിയ താരങ്ങളും ഇരുവരുടെ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും നവ മിഥുനങ്ങളെ ആശംസിക്കാനെത്തി.
തിരക്കഥാകൃത്ത് കൂടിയായ കിച്ചുവിന് ഇനി റോഷ്നയെ ഭാര്യയാക്കി എങ്ങനെ ജീവിക്കണമെന്ന തിരക്കഥ കൂടി രചിക്കാം.നല്ല രീതിയില്‍ ജീവിക്കാന്‍ ഇരുവരെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന്
പ്രാര്‍ത്ഥിക്കാം.
ഫിലീം കോര്‍ട്ട്.