മകന് സായ്കൃഷ്ണയുടെ ജന്മദിനം ആഘോഷിക്കാന്‍ നവ്യാനായര്‍ അബുദാബിയില്‍.
അമ്മക്ക് ജന്മദിനത്തില് സര്‍പ്രൈസ് ഒരുക്കി ഞെട്ടിക്കുന്ന വിരുതനാണ് നടി നവ്യാനായരുടെയും സന്തോഷ് മേനോന്റെയും മകന് സായ്കൃഷ്ണ.രണ്ട് മൂന്ന് വര്‍ഷമായി നവ്യയെ മകന് ജന്മദിന ദിവസം ഞെട്ടിക്കുന്ന കാഴ്ച നാം കണ്ടതാണ്.ഇത്തവണ മകന്റെ ജന്മദിനത്തില് അമ്മ അവനെയും കൊണ്ട് പറന്നിരിക്കുകയാണ് അങ്ങ് മണലാരണ്യത്തിലേക്ക്.
ഇത്തവണ സായ്കൃഷ്ണയുടെ ജന്മദിനം ആഘോഷിച്ചത് അച്ഛന്
സന്തോഷ് ജോലി ചെയ്യുന്ന അബുദാബിയില്‍ വെച്ചായിരുന്നു.അവിടെ നടന്ന ആഘോഷങ്ങളുടെ വീഡിയോ ആരാധകര്‍ക്കായി ഷെയര്‍
ചെയ്തിട്ടുണ്ട് നവ്യ.അവിടെയുള്ള ചുരുക്കം ചില സുഹൃത്തുക്കളും
ബന്ധുക്കളും മാത്രമാണ് ജന്മദിനം ആഘോഷിക്കാനെത്തിയത്.
ജന്മദിനത്തില് സന്തോഷും നവ്യയും മകനെയും കൊണ്ട് അവിടെയുള്ള ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് ശേഷമാണ് കേക്ക് മുറിയിലേക്കും ആഘോഷങ്ങളിലേക്കും കടന്നത്.മകന് സായ്
കൃഷ്ണക്ക് ജന്മദിന സമ്മാനമായി അച്ഛന് സന്തോഷ് സമ്മാനിച്ചത്
സീരീസ് 6 ആപ്പിള്‍ വാച്ചാണ്.സായ്കൃഷ്ണയുടെ ജന്മദിനാഘോഷങ്ങളില് ഞങ്ങളും സന്തോഷിക്കുന്നു.ഒപ്പം ദീര്‍ഘായുസ്സ് നേരുന്നു.
ഫിലീം കോര്‍ട്ട്.