കമന്റുകള്‍ ബഹുമാനത്തോടെയല്ലെങ്കില് എന്റെ മറുപടിയും മോശമാകും.. നടി സാധിക.. കടുത്ത ഭാഷ…
പല രീതിയില്‍ ആളുകളെ പ്രലോഭിപ്പിക്കുന്ന ഫോട്ടോകള്‍ പങ്കുവെക്കുന്ന സാധിക ഇത്തവണ വന്ന മോശം കമന്റിന് ഉപയോഗിച്ച ഭാഷയും മോശമായി.. ‘എന്റെ ചിത്രത്തില്‍ നോക്കി നിങ്ങള്‍ സ്വയംഭോഗം ചെയ്യുകയും നിങ്ങളുടെ ഊര്‍ജം പാഴാക്കുകയും ചെയ്യുന്നുവെങ്കില്‍, എനിക്കതില്‍ ഒന്നും ചെയ്യാനില്ല. അതു നിങ്ങളുടെ ജീവിതവും ആഗ്രഹവുമാണ്. എന്നാല്‍ നിങ്ങള്‍ എന്റെ ഇന്‍ബോക്സിലേക്ക് അനാവശ്യമായ അഭിപ്രായങ്ങള്‍ അയയ്ക്കുകയോ കമന്റുകള്‍ പറയുകയോ ചെയ്യുന്നുവെങ്കില്‍, എന്റെ ലിസ്റ്റില്‍ നിന്ന് നിങ്ങളെ നീക്കം ചെയ്യാനും ബ്ലോക്ക് ചെയ്യാനും ഒരു നിമിഷം പോലും അധികം വേണ്ട. നട്ടെല്ലുള്ള മനുഷ്യരെ പോലെ പെരുമാറുക.
എന്തെങ്കിലും കണ്ടുകൊണ്ട് സ്വയം തൃപ്തിപ്പെടണമെങ്കില്‍ അതു നിങ്ങള്‍ സ്വകാര്യമായി ചെയ്യുക. നിങ്ങളുടെ ശൈലി അനുസരിച്ച് അഭിപ്രായം പറയാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്, പക്ഷേ ബഹുമാനത്തോടെയാകണം. കാരണം നിങ്ങള്‍ ജനിച്ചതും ഒരു സ്ത്രീയില്‍ നിന്നാണ്. എന്റെ ഫോളോവേഴ്സിനെ നിലനിര്ത്തണമെന്നെനിക്കില്ല. ഞാന്‍ ഇഷ്ടപ്പെടുന്നത് ക്വാളിറ്റിയാണ്. ക്വാണ്ടിറ്റിയല്ല’. എന്നാണ് സാധിക കുറിച്ചത്. FC