വിവാഹം കഴിഞ്ഞിട്ട് ആഴ്ചകള്‍ നടി ഷംന കാസിം ഗര്‍ഭിണി ആഘോഷങ്ങളുടെ വീഡിയോ പുറത്ത് …..
ഒരു സ്ത്രീ പൂര്ണ്ണതയിലെത്തുന്നതിന്റെ സുന്ദരമുഹൂര്‍ത്തം, അത് ആഘോഷമാകേണ്ടതുതന്നെയാണ് മലയാളത്തിന്റെ സ്വന്തം ഷംന കാസിം വളരെ സന്തോഷവതിയാണ് അതിന്റെ ആഘോഷവും നടക്കുകയാണ്, അമ്മയാകാനൊരുങ്ങുന്നു എന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ച് നടിയും നര്‍ത്തകിയുമായ ഷംനാ കാസിം. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഷംന ഈ വിവരം അറിയിച്ചത്. വാര്‍ത്തയറിഞ്ഞതോടെ നിരവധി പേരാണ് താരത്തിന് ആശംസകളുമായെത്തിയത്.
മാതാപിതാക്കള്ക്കൊപ്പമിരുന്നാണ് ഷംന പുതിയ വിശേഷം ആരാധകരുമായി പങ്കുവെച്ചത്. തന്റെ മാതാപിതാക്കള്‍ വീണ്ടും മുത്തച്ഛനും മുത്തശ്ശിയുമാകാന്‍ പോകുകയാണെന്നാണ് ഷംന പറഞ്ഞത്. തന്റെ സന്തോഷം കുടുംബാംഗങ്ങള്‍ക്കൊപ്പം കേക്കുമുറിച്ചാണ് അവര്‍ ആഘോഷിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഷംനയുടെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് കമ്പനി സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭര്‍ത്താവ്. ദുബായിയിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ സജീവമായ താരമാണ് ഷംന കാസിം. FC