സീരിയല്‍ നടി തുനിഷയെ നടനായ കാമുകന് കൊന്നതാണെന്ന് താരത്തിന്റെ അമ്മ. വിശ്വസിക്കാനാകാതെ…..
പ്രണയം വിശ്വാസയോഗ്യമല്ലാത്ത ഒന്നായി മാറിയിരിക്കുന്നു. വരുന്ന വാര്‍ത്തകളെല്ലാം ഒന്നുതന്നെ, പ്രണയം, പീഡനം, കൊല സീരിയല്‍ നടി തുനിഷ ശര്‍മയെ മുന്‍ കാമുകനും നടുമായ ഷീസാന് ഖാന് മതം മാറാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്നും തുനിഷയുടെ അമ്മ വനിത ശര്‍മ.
തുനിഷയുടെ മരണം കൊലപാതകമാകാമെന്നും മൃതദേഹം താഴെയിറക്കുമ്പോള്‍ ഷീസാന് അവിടെയുണ്ടായിരുന്നുവെന്നും വനിത പറഞ്ഞു. മകള്‍ ആത്മഹത്യ ചെയ്യുന്നതിനു ഒരു ദിവസം മുന്‍പ് താന്‍ ഷൂട്ടിങ് സെറ്റില്‍ വന്നിരുന്നു വെന്നും ഷീസാന്റെ രഹസ്യകാമുകിയെക്കുറിച്ചുള്ള വിവരം അയാളോട് ചോദിച്ചുവെന്നും അവര്‍ വെളിപ്പെടുത്തി.
”ഷീസാനെ ശിക്ഷിക്കുന്നതുവരെ ഞാന്‍ പോരാടും. ഒരിക്കല്‍ തുനിഷ അവന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ അവന് ചതിക്കുന്നത് അവള്‍ക്ക് മനസ്സിലായി. ഷീസാനോട് ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍, അവന് അവളെ അടിച്ചു. എന്റെ മകള്‍ക്ക് അസുഖമൊന്നും ഇല്ലായിരുന്നു. ഷീസാനെ ഞാന്‍ വെറുതെ വിടില്ല. എന്റെ മകള്‍ പോയി. ഇപ്പോള്‍ ഞാന്‍ തനിച്ചാണ്.
ഹിജാബ് ധരിക്കാന്‍ ഷീസാന് അവളെ നിര്‍ബന്ധിച്ചിരുന്നു. ഇത് ഒരു കൊലപാതകമാകാം. ”- അവര്‍ പറഞ്ഞു. ഡിസംബര്‍ 24ന്, തുനിഷ ഷീസാന് ഖാനുമായി 15 മിനിറ്റ് മുഖാമുഖം സംസാരിച്ചിരുന്നു. ഷൂട്ടിങ് സെറ്റിലെ മേക്കപ്പ് റൂമില്‍ നടന്ന സംഭാഷണത്തിനു ശേഷം നടി അസ്വസ്ഥയായിരുന്നു. തുടര്‍ന്നാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഷീസാനും തുനിഷയും തമ്മിലുള്ള വാട്സാപ് ചാറ്റുകള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. FC