നടി ശ്രുതിയുടെ കുഞ്ഞിന് ഡൗണ്‍ സിന്‍ഡ്രോം, അനുഭവിച്ച വേദനകള്‍……
ബുദ്ധിപരമായ വെല്ലുവിളി ഉണ്ടാക്കുന്ന വിവിധ പ്രശ്നങ്ങളുണ്ട്. ക്രോമോസോമുകളുടെ എണ്ണത്തിലോ വലുപ്പത്തിലോ ഉള്ള വ്യതിയാനങ്ങള്‍ അതിന് ഒരു കാരണമാണ്. ഇത്തരം കാരണങ്ങളില്‍ ഏറ്റവും പ്രധാനമാണ് ഡൗണ്‍ സിന്‍ഡ്രോം.
ഒരു വ്യക്തിയുടെ ശരീരത്തിലെ ഓരോ കോശങ്ങളിലും 46 ക്രോമോസോമുകള്‍ ഉണ്ടാകേണ്ടതിന് പകരം 47 എണ്ണം ഉണ്ടാവുക അഥവാ സാധാരണയായി 23 ജോഡി ക്രോമോസോമുകള്‍ വേണ്ട ഇടത്ത് ഇരുപത്തി ഒന്നാമത്തെ ക്രോമോസോം ജോഡിക്ക് പകരം 3 എണ്ണം ഉണ്ടാകുന്ന അവസ്ഥയാണ് ഡൗണ്‍ സിന്‍ഡ്രോം. കുഞ്ഞിന് അസുഖമുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോള്‍ പരിതപിക്കാതെ മുന്നോട്ട് പോയി ഉത്തരവാദിത്വത്തില്‍ ശോഭിച്ച് സ്വന്തം ജീവിതം ജീവിക്കാനും മറക്കാതിരിക്കുകയായിരുന്നു ശ്രുതി ചെയ്തത്.
ഉയരെ, കാണെക്കാണെ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് ശ്രുതി വിപിന്‍. അഭിനയത്തിനൊപ്പം മോഡലിങിലും സജീവമാണ് ശ്രുതി. മകള്‍ക്ക് ഡൗണ്‍ സിന്‍ഡ്രോം ആണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ മുതലുള്ള ജീവിതത്തിലെ മാറ്റങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ ശ്രുതി ഇപ്പോള്‍. ബുദ്ധിമുട്ടൊന്നും ഉണ്ടാക്കാതെ മകള്‍ പിറന്നു. ശ്രിയ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. പ്രസവിച്ച ശേഷം കുഞ്ഞിനെ അവര്‍ കൈയ്യില്‍ തന്നില്ല.
എന്തെങ്കിലും കുഴപ്പമുണ്ടോയെന്ന ചിന്ത അപ്പോഴെ ഉള്ളില്‍ ഉണ്ടായിരുന്നു. ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ കണ്ട എല്ലാ ലക്ഷണങ്ങളും കുഞ്ഞിനുണ്ട്. കുഞ്ഞിന് ഡൗണ്‍ സിന്‍ഡ്രോം. കുട്ടികള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള രോഗങ്ങളോ പ്രശ്നങ്ങളോ ഉണ്ടോ എന്നറിയാനുള്ള അനോമലി സ്കാന്‍ ചെയ്തതില്‍ ഒരു കുഴപ്പവും പറഞ്ഞിരുന്നില്ല. പ്രസവം കഴിഞ്ഞ് 21 ദിവസങ്ങള്‍ക്ക് ശേഷം മുംബൈ ലാബില്‍ നിന്നും ജനിറ്റിക് ടെസ്റ്റ് റിസല്‍റ്റ് വന്നു. കുഞ്ഞിന് ഡൗണ്‍ സിന്‍ഡ്രോം തന്നെ. ആ ദിവസങ്ങള്‍ കടന്നുപോകാന്‍ പ്രയാസം ആയിരുന്നു. കുഞ്ഞിനെ കാണാന്‍ വരുന്നവരുടെ മുഖം വാടും. എന്താണ് പ്രശ്നം എന്നു ചോദിക്കാന്‍ ബുദ്ധിമുട്ടി അവരും പറയാന്‍ ബുദ്ധിമുട്ടി ഞങ്ങളും.
രാവും പകലും ഞാന്‍ കരഞ്ഞു. എനിക്ക് എന്തിന് ഇങ്ങനെ ഒരു വിധി എന്ന് എന്നോട് തന്നെ ചോദിച്ചുകൊണ്ടിരുന്നു.’ എന്തു തന്നെയായാലും നമ്മുടെ കുഞ്ഞാണ്. നമ്മള് അവളെ നന്നായി വളര്‍ത്തും ഭര്‍ത്താവ് വിപിന്‍ എന്നോട് പറഞ്ഞു. എനിക്ക് ആ ധൈര്യം മതിയായിരുന്നു. സാവധാനം ഞാന്‍ കണ്ണുനീരില്‍ നിന്നും പുറത്തുവന്നു… മകള്‍ക്ക് കരുത്തായി ഒപ്പം നില്ക്കുക FC