പൃഥ്വിരാജിനേയും ഭാര്യ സുപ്രിയയെയും കെട്ടിപിടിച്ച് വിവേക് ഒബ്റോയ്, ഡിന്നറിനിടെയാണ് …..

വിരുന്നെത്തി വീരനായകനായി മടങ്ങിയതാണ് ബോളിവുഡ് നടന് വിവേക് ഒബ്റോയ് .നടന് പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫര്‍. ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളാണ് സയീദ് മസൂദ്, ബോബി എന്നീ കഥാപാത്രങ്ങള്‍. സയീദായി എത്തിയത് പൃഥ്വിരാജായിരുന്നു. ബോബി ആയി എത്തിയത് വിവേക് ഒബ്റോയിയും. വിവേകിന് വേണ്ടി ഡബ്ബ് ചെയ്തത് നടന് വിനീതായിരുന്നു ആ ഘനഗംഭീര ശബ്ദം കൂടി ചേര്‍ന്നതോടെ ബോബിയും ലൂസിഫറിനൊപ്പം ഹിറ്റ് ആയി.
ഈ കഥാപാത്രങ്ങള്‍ക്ക് വലിയ രീതിയിലുള്ള പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോഴിതാ പൃഥ്വിരാജും വിവേകും ഡിന്നറിനായി ഒത്തുകൂടിയതിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. സുപ്രിയയാണ് ചിത്രം പങ്കുവെച്ചത്. ‘സയീദ് മസൂദും ബോബിയും ഡിന്നറിനു ഒത്തുകൂടാന്‍ തീരുമാനിച്ചപ്പോള്‍’ എന്നായിരുന്നു സുപ്രിയ ചിത്രത്തിന് ക്യാപ്ഷനായി നല്‍കിയത്. പിന്നാലെ നിരവധി പേര് കമന്റുകളുമായി രംഗത്തെത്തി. ‘സ്റ്റീഫന്‍ ഇതറിയണ്ട. സ്റ്റീഫന്‍ ഇതറിഞ്ഞാല്‍,’ എന്നിങ്ങനെ രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ബ്രോ ഡാഡി എന്ന ചിത്രമാണ് പൃഥ്വിരാജിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ലൂസിഫര്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലും പൃഥ്വിയും വീണ്ടും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ബ്രോ ഡാഡി. കോമഡി എന്റര്‍റ്റെയ്നര്‍ ആയ ചിത്രത്തില്‍ അച്ഛനും മകനുമായാണ് പൃഥ്വിയും മോഹന്‍ലാലും എത്തിയത്. ചേര്‍ത്ത് നിര്‍ത്തിയ ഈ സൗഹൃദം എന്നും നിലനില്ക്കട്ടെ FC