എന്റെ കുഞ്ഞിന് മുപ്പത്തിയൊന്പത് ദിവസം നടി സ്നേഹ ശ്രീകുമാര്‍.. മകനെ മറിമായത്തില്‍ അഭിനയിപ്പിച്ചിരിക്കുന്നു…
അച്ഛനും അമ്മയും മകനും.. മൂന്നുപേരും ഇതാ അഭിനയിച്ചിരിക്കുന്നു ഒരേ പരമ്പരയില്‍ നടി സ്നേഹയ്ക്ക് ഒരു ആണ്‍കുട്ടി ജനിച്ചത്. ‘കേദര്‍’ എന്നാണ് കുഞ്ഞിന്റെ പേര്. കുഞ്ഞുമായി ഷൂട്ടിങ്ങ് ലൊക്കേഷനിലെത്തിയ വിശേഷം പങ്കുവച്ചിരിക്കുകയാണ് സ്നേഹ. രണ്ടുമാസത്തെ ഇടവേവയ്ക്ക് ശേഷമാണ് സ്നേഹ ലൊക്കേഷനിലെത്തുന്നത്. മറിമായത്തിന്റെ ലൊക്കേഷനിലേക്കാണ് സ്നേഹ കുഞ്ഞിനൊപ്പം എത്തിയത്. ‘മെസ്സി കോയ’ എന്ന എപ്പിസോഡിന് വേണ്ടിയാണ് പോകുന്നത്. ‘ ഞാന്‍ ഗര്‍ഭിണിയായി കുഞ്ഞിനെ പ്രസവിക്കുന്നത് വരെയാണ് ഷൂട്ട് ചെയ്തത്. അതിനുശേഷമുള്ള ഷൂട്ടാണിത്.
ഇതില്‍ എനിക്ക് ഏറ്റവും സന്തോഷം അതില്‍ കുഞ്ഞായി എത്തുന്നത് എന്റെ കുഞ്ഞാണ്. എന്റെ വാവ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുകയാണ്’. സ്നേഹ വീഡിയോയില്‍ പറഞ്ഞു. ‘നമ്മുടെ വീട്ടിലുള്ള പ്രായമായവരൊക്കെ ഇതിനെ എങ്ങനെ എടുക്കുമെന്ന് എനിക്കറിയില്ല. പ്രസവം കഴിഞ്ഞിട്ട് 39ാം ദിവസമാണ് ഞാനിത് ഷൂട്ട് ചെയ്യുന്നത്. പ്രോപ്പര്‍ ആയി ട്രീറ്റ്മെന്റും, റെസ്റ്റും ഒക്കെ എടുക്കുന്നുണ്ട്. എങ്കിലും ഒറ്റ സീന്‍ ആയതുകൊണ്ടാണ് ഇത് എടുക്കാന്‍ വേണ്ടി ഞാന്‍ വന്നത്. അത് എടുത്തുകഴിഞ്ഞാല്‍ ഞാന്‍ തിരികെ പോകും. പലര്‍ക്കും പല അഭിപ്രായങ്ങള്‍ ആണ്. പക്ഷേ എനിക്ക് പേഴ്സണലി വലിയ സന്തോഷമാണ്. എന്റെ പ്രെഗ്നന്‍സി സമയത്ത് ഞാന്‍ കൂടുതലും ഉണ്ടായിരുന്നതും മറിമായം സെറ്റിലാണ്. അവര്‍ അത്രയും എന്നെ കെയര്‍ ചെയ്തിട്ടുമുണ്ട്. അതുകൊണ്ടു തന്നെ ഞാന്‍ ഏറ്റവും വലിയ സന്തോഷത്തിലാണ്’. സ്നേഹ പറഞ്ഞു. FC