സുഹാസിനിക്ക് 61 വയസ്സ് ജന്മദിനം ആഘോഷിക്കാന്‍ വന്നത് 61 നടീനടന്മാര്.. മനോഹര കാഴ്ച്ച…
അത്രയ്ക്ക് സ്നേഹമുണ്ട് അതുകൊണ്ടുതന്നെ എല്ലാവരും ഓടിയെത്തി, ഉറ്റ സുഹൃത്ത് സുഹാസിനി മണിരത്നത്തിന്റെ പിറന്നാള്‍ ആഘോഷമാക്കി ലിസിയും കൂട്ടരും. സുഹാസിനിയുടെ പിറന്നാള്‍ ഓഗസ്റ്റ് 15നാണ്. പക്ഷേ കാലത്തിനും മുന്‍പേ സഞ്ചരിക്കുന്ന കൂട്ടുകാരിക്ക് ലിസിയും കൂട്ടുകാരും ചേര്‍ന്ന് രണ്ടു ദിവസം മുന്‍പേ പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചു. പിറന്നാള്‍ ആഘോഷത്തിനായി പ്രത്യേക ക്ഷണക്കത്ത് വരെ തയ്യാറാക്കിയിരുന്നു.
പഴയതും പുതിയതുമായ തലമുറകളില്‍ നിന്നുള്ള താരങ്ങള്‍ ഈ ജന്മദിനം ആഘോഷമാക്കാന്‍ സുഹാസിനിക്കൊപ്പം കൂടി. പൂര്‍ണിമ ഭാഗ്യരാജ്, രാജ് കുമാര്‍, ശരത്കുമാര്. ജയം രവി, സിദ്ദാര്‍ഥ്, അതിഥി രവി തുടങ്ങിയവര്‍ പങ്കെടുത്തു.
പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ലിസി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കാതെ പോയ നടി ഖുശ്ബു കമന്റിലൂടെ തന്റെ പരിഭവം രേഖപ്പെടുത്തി. സുഹാസിനിയുടെ 61ാം ജന്മദിനമാണ് കടന്നു പോയത്. ”പിറന്നാള്‍ ആശംസകള്‍!!! മൈ പാര്‍ട്ണര്‍ ഇന്‍ െ്രെകം, 80സ് ക്ലബ്ബിന്റെ ഫൗണ്ടര്‍ മിസിസ് സുഹാസിനി മണിരത്നം. നിന്റെ പ്രിയപ്പെട്ട ഭര്‍ത്താവും ഇന്ത്യന്‍ സിനിമയിലെ മികച്ച സംവിധായകനുമായ മണിരത്നം പറയുന്നതുപോലെ ‘കാലത്തിനും മുന്‍പേ സഞ്ചരിക്കുന്നവളാണ് നീ’. നിന്റെ ചടുലമായ ഊര്‍ജ്ജം ഞങ്ങള്‍ക്കൊക്കെ പ്രചോദനമാണ്. പിറന്നാള്‍ ആശംസകള്‍ പ്രിയകൂട്ടുകാരി.”ലിസി കുറിച്ചു. സുഹാസിനിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള് നേരുന്നു. FC