സാക്ഷിയായി താരങ്ങള്‍ സുബിയുടെ ദേഹം ചിതയേറ്റുവാങ്ങി, കലാഭവന്‍ മണിക്കുശേഷം സുബിയെ യാത്രയാക്കിയത് പതിനായിരങ്ങള്‍….
കരള്‍ രോഗത്തെ തുടര്‍ന്ന് അന്തരിച്ച അവതാരകയും നടിയുമായി സുബി സുരേഷിന്റെ സംസ്കാരം കഴിഞ്ഞു. ആലുവയിലെ രാജഗിരി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ എട്ട് മണിയോടെ കൂനമ്മാവിലുള്ള വീട്ടിലെത്തിച്ചിരുന്നു. ഇവിടെ രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന പൊതുദര്‍ശനത്തിനു പിന്നാലെ വരാപ്പുഴ പുത്തന്‍പള്ളി ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനത്തിനു വച്ചു. മൂന്നിനു ചേരാനല്ലൂര്‍ ശ്മശാനത്തില്‍ ചിതയേറ്റുവാങ്ങി മലയാളത്തിന്റെ പ്രിയ നടി സുബിയെ.
ആരാധകരും സഹപ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേരാണ് സുബിയെ അവസാനമായി ഒരു നോക്കു കാണാന്‍ എത്തുന്നത്. ടെലിവിഷന്‍ സീരിയല്‍ രംഗത്തെ നിരവധിപേര്‍ സുബിയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനെത്തി. കലാഭവന്‍ മണിയുടെ മരണം വിശ്വസിക്കാന്‍ കഴിയാത്തപ്പോലെ സുബിയും ഇനിയില്ലെന്നു വിശ്വസിക്കാന്‍ പാടുപെടുകയാണ് പലരും, മണിക്ക് കിട്ടിയ ആദരം സുബിക്കും നല്കി.. പതിനായിരങ്ങളാണ് വിടനല്കാന് ഓടിയെത്തിയത്, തൃപ്പൂണിത്തുറ സ്വദേശിയായ സുബി കുറച്ചുകാലമായി വരാപ്പുഴ തിരുമുപ്പത്താണു താമസം. പരേതനായ സുരേഷിന്റെയും അംബികയുടെയും മകളാണ്. അവിവാഹിതയാണ്.
കരള്‍ രോഗത്തെത്തുടര്‍ന്ന് ആശുപത്രിയിലായിരിക്കെയാണ് അപ്രതീക്ഷിത വിയോഗം. രോഗം വൃക്കകളെ ബാധിച്ചിരുന്നു.കരള്‍ മാറ്റിവയ്ക്കാന്‍ ആശുപത്രി ഇന്‍സ്റ്റിറ്റിയൂഷനല്‍ ബോര്‍ഡ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. അപേക്ഷ സംസ്ഥാന മെഡിക്കല്‍ ബോര്‍ഡ് ഇന്നലെ പരിഗണിക്കാനിരിക്കെയാണു മരണം. കൊച്ചിന് കലാഭവനിലൂടെ മിമിക്രിയില്‍ തിളങ്ങിയ സുബി, ‘സിനിമാല’ എന്ന ഹാസ്യ പരിപാടിയിലൂടെയാണ് ടെലിവിഷനില്‍ ശ്രദ്ധിക്കപ്പെട്ടത്. ടിവി അവതാരകയെന്ന നിലയില്‍ വന്‍ ജനപ്രീതി നേടി.
കനകസിംഹാസനം, പഞ്ചവര്‍ണതത്ത, ഡ്രാമ, 101 വെഡ്ഡിങ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, തസ്കര ലഹള, ഹാപ്പി ഹസ്ബന്‍ഡ്സ് തുടങ്ങി ഇരുപതിലേറെ സിനിമകളിലും വിവിധ സീരിയലുകളിലും അഭിനയിച്ചു. ഇനി എല്ലാം ഓര്‍മ്മകള്‍ മാത്രം. FC