കടവിലെ കുളിയുമായി നടി അമല പോള്‍.. വീഡിയോ ദൃശ്യങ്ങളില്‍ എല്ലാം പതിഞ്ഞു….
ഒരു സിനിമ കഴിഞ്ഞാല്‍ അമല മറ്റൊരു രാജ്യത്തേക്ക് പറക്കും, ബാലിയില്‍ അവധി ആഘോഷിക്കുന്ന നടി അമല പോളിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. ബാലിയിലെ കുളക്കടവില്‍ നിന്നുള്ള ചിത്രങ്ങളാണ് നടി പങ്കുവച്ചിരിക്കുന്നത്. വെള്ളത്തില്‍ ഇറങ്ങി പൂജയും പ്രാര്‍ത്ഥനയും നടത്തുന്ന അമലയെ ചിത്രങ്ങളില്‍ കാണാം. മഹാശിവരാത്രിയുടെ ഭാഗമായുള്ള പ്രാര്‍ത്ഥനയാണെന്ന് അമല പറയുന്നു. കഴിഞ്ഞ ദിവസം ബാലിയിലെ പ്രശസ്തമായ മങ്കി ഫോറസ്റ്റില്‍ നിന്നുള്ള ചിത്രങ്ങളും നടി പങ്കുവയ്ക്കുകയുണ്ടായി. മാത്രമല്ല ഒറ്റയ്ക്കാണ് നടിയുടെ ഈ യാത്രയും. ഒരിടവേളയ്ക്കു ശേഷം മലയാളത്തിലേക്കു തിരിച്ചുവന്നിരിക്കുകയാണ് അമല.
വിവേക് സംവിധാനം ചെയ്യുന്ന ‘ടീച്ചറി’ലൂടെയായിരുന്നു അമലയുടെ തിരിച്ചുവരവ്. മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത ‘ക്രിസ്റ്റഫര്‍’ ആണ് അമലയുടെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തില്‍ പൊലീസ് ഓഫിസറായാണ് അമല എത്തിയത്. സകല അനുഗ്രഹങ്ങളും അമലക്കുണ്ടാകട്ടെ. FC