എനിക്ക് ഫാന്‍സ് അസോസിയേഷന് ഉണ്ടായിരുന്നു, തള്ളിമറിക്കുകയല്ല… നടി സുചിത്ര….
ഏത് താരത്തിനാ ഫാന്‍സ് ഇല്ലാത്തത്… ശോഭന, ഉര്‍വ്വശി, രേവതി, ഗീത തുടങ്ങിയവര്‍ കത്തിനില്‍ക്കുന്ന സമയത്താണ് കേരളത്തിന്റെ വടക്കേ അറ്റത്ത് അതായത് അങ്ങ് കാസര്‍ഗോഡ് തനിക്കൊരു ഫാന്‍സ് അസോസിയേഷന് ഉണ്ടായിരുന്നെന്നും ഞാന്‍ വലിയ മൈന്റൊന്നും കൊടുത്തില്ലെന്നും പറഞ്ഞുകൊണ്ട് മുന്‍ നായിക നടി സുചിത്ര വന്നിരിക്കുന്നത്.
തള്ളിമറിക്കുകയാണെന്ന് ചില അസൂയാലുക്കള്‍ പറയുന്നു അഭിമുഖത്തില്‍ സുചിത്ര പറയുന്നതിങ്ങനെ, തൊണ്ണൂറുകളില്‍ ഉര്‍വശി ശോഭന എന്നിവര്‍ മുന്‍ നിര താരങ്ങളായി നില്ക്കുന്ന സമയത്താണ് ഞാന്‍ സിനിമയില്‍ എത്തുന്നത്. ആ സമയത്ത് എന്റെ പേരില്‍ കാസര്‍ഗോഡ് ഒരു ഫാന്‍സ് അസോസിയേഷന് ഉണ്ടായിരുന്നു. എനിക്ക് ശരിക്കും ചമ്മലായിരുന്നു. ഞാന്‍ അവരെ നിരുത്സാഹപ്പെടുത്താന്‍ ഒരുപാട് നോക്കി. പക്ഷെ അവര്‍ വളരെ സീരിയസ് ആയി ചാരിറ്റി വര്‍ക്കുകളും സാമൂഹ്യപ്രവര്‍ത്തനങ്ങളും ചെയ്തുകൊണ്ടിരുന്നു. ഇന്നുവരെ അവര്‍ എന്നോട് സാമ്പത്തിക സഹായമോ ഒന്നും ചോദിച്ചിട്ടില്ല. ഞാന്‍ അവരെ പ്രോത്സാഹിപ്പിച്ചിട്ടില്ലല്ലോ എന്ന് ഇപ്പോള്‍ വിഷമം തോന്നാറുണ്ട്.
അന്നത്തെ കാലത്ത് ആരാധകരുടെ കത്തുകള്‍ വരുന്നത് ഇഷ്ടമായിരുന്നു. അച്ഛന് ഭയങ്കര സ്ട്രിക്റ്റ് ആയിരുന്നു. പോസ്റ്റ്മാന് കൊണ്ടുവരുന്ന എഴുത്തുകള്‍ അച്ഛന് ഫില്‍റ്റര്‍ ചെയ്തായിരുന്നു കാണിച്ചിരുന്നത്. കാരണം ചില എഴുത്തുകളില്‍ കൂടുതല്‍ ഇമോഷന്‍സ് ഉള്ളത് ഉണ്ടാകും, അത് അച്ഛന് എന്നെ കാണിക്കില്ല. കുറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങളുടെ വീട്ടിലെ ഒരു റൂമില്‍ ഈ കത്തുകളെല്ലാം സൂക്ഷിച്ചു വച്ചിരിക്കുന്നത് കാണാനിടയായി. വിവാഹം കഴിഞ്ഞു അമേരിക്കയില്‍ പോയി വന്നതിനു ശേഷമാണ് അതൊക്കെ കണ്ടത്. പിന്നീട് അതൊന്നും വായിക്കാന്‍ തോന്നിയില്ല. എന്റേതെന്ന് പറയാന്‍ ഒരു ഹിറ്റ് ചിത്രം ഒന്നും ഇല്ലെങ്കില്‍ കൂടി ഞാന്‍ അര്‍ഹിക്കുന്നതിലേറെ സ്നേഹം പ്രേക്ഷകര്‍ എനിക്ക് തന്നിട്ടുണ്ട് അതിലെനിക്ക് വളരെയധികം സന്തോഷമുണ്ട്. വീണ്ടും കണ്ടതില്‍ സന്തോഷം അഭിമന്യൂവില്‍ ശങ്കറിനൊപ്പമുള്ള ബെഡ്റൂം സീന്‍ സൂപ്പര്‍ ആയിരുന്നു ആ കാലത്ത് FC