ഞാന്‍ അടച്ചമുറി തുറന്നു കൊടുക്കാതെ ആരും അകത്തു വരില്ല.. നടി സ്വാസിക തുറന്നു പറയുന്നു…..
അവസരം കുറയുമ്പോള്‍ ആരോപണങ്ങള്‍ കൂടുന്നു, മോഹിപ്പിച്ചു കീഴടക്കി അവസാനം കൈ മലര്‍ത്തുന്നു എന്നാണ് സിനിമയില്‍ നിന്നുള്ള പരാതി അതിനെ എതിര്‍ക്കുകയാണ് നടി സ്വാസിക.. ഈ ഇന്‍ഡസ്ട്രിയില്‍ ആരും ആരെയും പിടിച്ചു കൊണ്ടു പോയി റേപ്പ് ചെയ്യുന്നില്ല. അത്രയും സുരക്ഷിതമായ ഒരു ഇന്‍ഡസ്ട്രി തന്നെയാണ് സിനിമാ ഇന്‍ഡസ്ട്രി. നമുക്ക് നമ്മുടെ രക്ഷിതാക്കളെ കൊണ്ടു പോകാം, അസിസ്റ്റന്റ്സിനെ കൊണ്ടു പോകാം, ആരെ വേണമെങ്കിലും കൊണ്ടുപോകാം. ഇതിനൊക്കെയുള്ള ഒരു ഫ്രീഡം തരുന്നുണ്ട്. ഇത്രയും സുരക്ഷിതമായ ഫീല്‍ഡില്‍ നിന്നു കൊണ്ടാണ് ചിലര്‍ ഇതു പോലെ പറയുന്നത്.
ആ സമയത്ത് പ്രതികരിക്കാത്തതു കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. നോ പറയേണ്ടിടത്ത് നോ പറഞ്ഞാല്‍ ഒരാളും നമ്മുടെ അടുത്ത് വന്ന് ബലമായി ഒന്നും ചെയ്യാന്‍ ആവശ്യപ്പെടില്ല. നമ്മള് ലോക്ക് ചെയ്ത റൂം നമ്മള് തന്നെ തുറന്നുകൊടുക്കാതെ ഒരാളും അകത്തേക്ക് വരില്ല. ഞാന്‍ ലോക്ക് ചെയ്ത റൂം രാവിലെ മാത്രമേ തുറക്കൂ. അസമയത്ത് വന്ന് ഒരാള്‍ വാതിലില്‍ മുട്ടിയാല്‍ നമ്മള് എന്തിനാണ് തുറന്നു കൊടുക്കുന്നത്. അവര്‍ക്ക് സംസാരിക്കാനും കള്ളു കുടിക്കാനും എന്തിനാണ് നമ്മളൊരു സ്ഥലം ഒരുക്കിക്കൊടുക്കുന്നതെന്നും സ്വാസിക ചോദിച്ചു. FC