മീര ജാസ്മിന്റെ ക്രിസ്മസ് സ്പെഷ്യല്‍… കണ്ടില്ലേ മനോഹരമായി ഇരിക്കുന്നത്…
ഒരു ദേശീയ അവാര്‍ഡും രണ്ട് സംസ്ഥാന അവാര്‍ഡും മികച്ച നടിക്കുള്ളത് കരസ്ഥമാക്കിയ താരസുന്ദരിയാണ് മീരാജാസ്മിന്, സൂത്രധാരന്‍ എന്ന സിനിമയിലൂടെയാണ് മീര ജാസ്മിന് അരങ്ങേറിയത് നല്ല തിരക്കുള്ളപ്പോള്‍ അഹങ്കാരിയെന്ന പേര് സമ്പാദിച്ചു. വിവാഹിതയായതോടെ സിനിമയില്‍ നിന്നകന്നു. വിവാഹമോചനം കഴിഞ്ഞിട്ടും സിനിമയിലേക്ക് വരാതെ നിന്ന മീര വീണ്ടും വന്നു ഇപ്പോള്‍ ജയറാം, സത്യന് അന്തിക്കാട് എന്നിവര്‍ ഒന്നിച്ച മകള്‍ എന്ന സിനിമയിലൂടെ.
സിനിമക്ക് തിയേറ്ററുകളില്‍ വലിയ സ്വീകാര്യത ലഭിച്ചില്ല, കൂടുതല്‍ സിനിമകളില്‍ മീര ജാസ്മിന് സജീവമായി നില്‍ക്കുമെന്ന പ്രതീക്ഷയിലാണ് താരത്തിന്റെ ആരാധകര്‍. തിരിച്ചുവരവ് സിനിമയില്‍ മാത്രമായിരുന്നില്ല. സമൂഹ മാധ്യമങ്ങളിലും മീരാജാസ്മിന് മലയാളികളെ ഞെട്ടിച്ചുകൊണ്ടേയിരുന്നു. അതും ഒരു പുതുമുഖ നായികയെ പോലെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകള്‍ നടത്തിയായിരുന്നു മീര മലയാളികളെ ഞെട്ടിച്ചത്. ചില വിമര്‍ശനങ്ങള്‍ അതിന്റെ പേരില്‍ താരം കേള്‍ക്കേണ്ടി വന്നിട്ടുമുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും മീരാജാസ്മിന് ധാരാളമായി പോസ്റ്റ് ചെയ്യാറുണ്ട്.ഇപ്പോഴിതാ മീരാജാസ്മിന് ഒരു വിദേശ രാജ്യത്തില്‍ നിന്നുള്ള തന്റെ പുതിയ ഫോട്ടോസ് പങ്കുവച്ചിരിക്കുകയാണ്. അവിടെ ക്രിസ്തുമസ് ആഘോഷങ്ങള്‍ തുടങ്ങിയെന്ന് സൂചിപ്പിച്ചുകൊണ്ടാണ് മീര ഫോട്ടോസ് പോസ്റ്റ് ചെയ്തത്.
ഹിമവണ്ടിക്ക് സമയമായെന്നും ക്യാപ്ഷനില്‍ മീരാജാസ്മിന് എഴുതിയിട്ടുണ്ട്. ലണ്ടനില്‍ ആണോ ഇപ്പോളെന്ന് ചിലര്‍ കമന്റിലൂടെ ചോദിക്കുന്നുണ്ടെങ്കിലും താരം പ്രതികരിച്ചിട്ടില്ല. FC