സുന്ദരിയായ നടിക്ക് ആണിന്റെ കരുത്തുള്ള തുടകള്‍-ശരിക്കും ഞെട്ടി ആരാധകര്‍.
രശ്മി റോക്കറ്റ് എന്ന ചിത്രം ഇറങ്ങും മുമ്പ് താരമായിരിക്കുകയാണ്
അതിലെ നായികയായ തപ്സി പന്നു എന്ന സുന്ദരി.അതിനുള്ള പ്രധാന കാരണം അവരുടെ ഈ ചിത്രത്തോടുള്ള അര്‍പ്പണ മനോഭാവം തന്നെയാണ്.കാരണം ഉടുത്തൊരുങ്ങി ലൊക്കേഷനിലേക്ക് വന്ന് വെറുതെയങ്ങ് ഓട്ടക്കാരിയായ ഡ്യൂപ്പിനെ വെച്ച് സിനിമ പൂര്ത്തിയാക്കുകയായിരുന്നില്ല തപ്സി പന്നു. തിരക്കഥ പൂര്‍ണ്ണമായും കേട്ട് അതിന് വേണ്ട കായിക പരിശീലനങ്ങള്‍ മുറതെറ്റാതെ നേടിയെടുത്താണ് രശ്മി റോക്കറ്റ് എന്ന ചിത്രത്തിലേക്ക് എത്തിയത്.
കഠിന വ്യായാമങ്ങള്‍ ചെയ്തതിന്റെ സകല ലക്ഷണങ്ങളും അവരുടെ ശരീരഭാഷകളില്‍ നിന്നും മനസ്സിലാക്കാം.ആദ്യം പങ്കുവെച്ച ഈ
ചിത്രത്തിന്റെ പോസ്റ്ററില്‍ ഓടുന്ന സീനില്‍ താരത്തിന്റെ കാല്
തുടയിലെ മസ്സിലുകള്‍ കണ്ട് ആരാധകര്‍ ശരിക്കും അത്ഭുതപ്പെട്ടു.
കഠിന പരിശീലനത്തിന്റെ ഭാഗമായി മസിലുകള്‍ ഉറച്ചതോടെ കാലില്‍ വെരിക്കോസ് വെയിനിന്റെ അസുഖം വന്നു.അത് സര്‍ജ്ജറി
ചെയ്തതിന്റെ പാടുകളോടെ വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ ഫോട്ടോകള്‍
കൂടി താരം പോസ്റ്റ് ചെയ്തതോടെ ആരാധകര്‍ക്ക് ബഹുമാനമായി.
കായികതാരമായി വേഷമിടുക മാത്രമല്ല അതിനെ കുറിച്ച് പഠിക്കുകയും പരിശീലിക്കുകയും ചെയ്ത് കൊണ്ട് തന്നെയാണ് രശ്മി
റോക്കറ്റാകുന്നത്.
ഈ ചിത്രം സ്പോട്സ് താരങ്ങള്‍ക്ക് മാത്രമല്ല അതിന് വേണ്ടി മക്കളെ തയ്യാറെടുപ്പിക്കുന്ന രക്ഷിതാക്കള്‍ക്കും,ഗുരുക്കന്മാര്ക്കും ഉപകാര
പ്രദമാകുന്ന ചിത്രം കൂടിയായിരിക്കും.രശ്മി റോക്കറ്റിനായും തപ്സിയുടെ പെര്‍ഫോമന്‍സിനായും നമുക്ക് കാത്തിരിക്കാം.
ഫിലീം കോര്‍ട്ട്.