തടി കുറച്ചപ്പോള്‍ പലതും കുറഞ്ഞു-15 കിലോയോടൊപ്പം പോയത്.നടി തനുശ്രീ.
തനുശ്രീ ദത്ത് എന്ന ബോളിവുഡ് നടി 1984ല്‍ ബീഹാറിലാണ് ജനിച്ചത്.അഭിനയ മോഹവുമായി മുംബൈയിലെത്തിയ നടി 2005ല്‍ ആഷിഖ് ബനായ എന്ന ചിത്രത്തിലഭിനയിച്ചു തുടങ്ങി.2010വരെ ബോളിവുഡില്‍ നിറഞ്ഞു നിന്ന താരം ആദ്യ ചിത്രത്തിലൂടെ തന്നെ നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കി.2004ല്‍ മിസ്സ് ഇന്ത്യ ഫെമിന യീനിവേഴ്സായതോടെയാണ് മോഡലിങില്‍ നിന്ന് സിനിമയിലെത്തിയത്.
തനുശ്രീ ദത്തയാണ് ആദ്യമായി മീ ടൂ ക്യാംപെയിന് തുടക്കമിട്ടത്.അതും നാന പടേക്കറുടെ പേരിലായിരുന്നു.2008ല്‍ പുറത്തിറങ്ങിയ ഹോണ്‍ കൈ പ്ലീസ് എന്ന സിനിമയുടെ ലൊക്കേഷനില്‍ തന്നോട് നാനാപടേക്കര് അപമര്യാദയായി പെരുമാറി എന്നായിരുന്നു ആരോപണം.സംവിധായകന് വിവേക് അഗ്നിഹോത്രിക്കെതിരെയും രംഗത്തെത്തിയിരുന്നു.
അതെല്ലാം കഴിഞ്ഞ എപ്പിസോഡ്.ലേറ്റസ്റ്റ് എപ്പിസോഡിങ്ങനെ.തനുശ്രീ സിനിമയിലേക്ക് തിരിച്ചുവരികയാണ്.അതിന്റെ ഭാഗമായി ശരീരഭാഗം 15 കിലോയാണ് കുറച്ചിരിക്കുന്നത്.എന്നാല്‍ പലരും തനുശ്രീയോട് ചോദിക്കുന്നത് എങ്ങനെയാണ് ഈ ശരീരം ഇങ്ങനെ
മിനുക്കിയെടുത്തു എന്നാണ്.
അതിനുള്ള മറുപടിയിതാ.ഒന്നും എളുപ്പമായിരുന്നില്ല.റോമന്‍ സാമ്രാജ്യം ഒരു ദിനം കൊണ്ടല്ലല്ലൊ പടുത്തുയര്‍ത്തിയത്.എന്റെ ശരീരവും അതെ ഒരു വര്‍ഷമെടുത്തു പഴയതു പോലെയാക്കാന്‍.
ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് ആണ് താന്‍ ശരീരഭാരം കുറച്ചത്.കാര്‍ബോഹൈഡ്രേറ്റും പഞ്ചസാരയും പൂര്‍ണ്ണമായും ഒഴിവാക്കി.ശിവഭക്തയായത് കൊണ്ട് തിങ്കള്‍ വ്രതമെടുത്തു,ധാരാളം വെള്ളം കുടിച്ചു,പച്ചക്കറി നന്നായി കഴിച്ചു.ആയൂര്‍വേദത്തിന്റെ അനുശാസന പ്രകാരം ജീവിതം ചിട്ടപ്പെടുത്തി.രാത്രിയില്‍ ഗ്രീന്‍ ടീ കഴിച്ചു.
എന്തായാലും 15 കിലോ കുറഞ്ഞപ്പോള്‍ കൊഴുപ്പും വഴുപ്പും എല്ലാം പോയി എന്നും തനുശ്രീ പറയുന്നു.
ഫിലീം കോര്‍ട്ട്.