മലയാള സിനിമക്ക് ഒരു നടനെ കൂടി നഷ്ടപ്പെട്ടു.ഓടിയെത്തി താരനിര.
സിനിമയുടെ എല്ലാ മേഖലയിലും വര്‍ഷങ്ങള്‍ക്ക് മുമ്പ് പതിറ്റാണ്ടുകളോളം നിറഞ്ഞ് നിന്ന മലയാറ്റൂര്‍ സുരേന്ദ്രന് എന്ന നടനാണ് നമ്മെ വിട്ട് പിരിഞ്ഞിരിക്കുന്നത്.നിര്‍മ്മാതാവ്,സംവിധായകന്,അഭിനേതാവ് എന്നീ നിലകളിലെല്ലാം തിളങ്ങി.
മറ്റൊരു പ്രണയ കഥ,കടുവ തോമ എന്നീ ചിത്രങ്ങളുടെ സംവിധാനവും നിര്‍മ്മാണവും മലയാറ്റൂര്‍ നരേന്ദ്രനായിരുന്നു.പ്രമുഖ സംവിധായകന് സേതുമാധവന്റെ സംവിധാന സഹായിയായിട്ടാണ് സുരേന്ദ്രന് സിനിമയില്‍ എത്തുന്നത്.
ഈറ്റയിലും അദ്ദേഹത്തിന്റെ സംവിധാനത്തിലും നിര്‍മ്മാണത്തിലും പുറത്തിറങ്ങിയ മറ്റൊരു പ്രണയ കഥയിലും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.അദ്ദേഹം പെരുമ്പാവൂരിലെ പാറപ്പുറം തെറ്റിക്കോട് ലൈനില്‍ കേളമംഗലത്ത് സുരേന്ദ്രന് എന്ന പേരില്‍ നിന്ന് കലാരംഗത്തേക്ക് മലയാറ്റൂര്‍ സുരേന്ദ്രന് ആയി എത്തി.കല
തന്നെയായിരുന്നു പ്രാണ വായു.പെരുമ്പാവൂര്‍ ഫാസ്
ഭരണ സമിതിയംഗം ആശാന് സ്മാരകവേദി പ്രസിഡന്റ് എന്നീ നിലകളില്‍ ശോഭിച്ച സുരേന്ദ്രന് പെരുമ്പാവൂരില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ശിവഗിരി മാസികയുടെ മാനേജിങ് ഡയറക്ടറായിരുന്നു.പ്രസ് ഇന്ത്യയുടെ ഉടമകൂടിയായ സുരേന്ദ്രന്റെ ഭാര്യ റിട്ടേര്‍ഡ് അധ്യാപിക ജഗദമ്മ.മക്കള്‍ സംഗീത്,ദിവ്യ.
ആദരാഞ്ജലികളോടെ മലയാള സിനിമയിലെ താര നിരക്കൊപ്പം ഞങ്ങളും .
ഫിലീം കോര്‍ട്ട്.