പ്രിയ നടി തൃഷയെ സ്വന്തമാക്കുന്നത് മലയാള സംവിധായകന്, നിര്‍മ്മാതാവ് ?? എന്തായാലും വിവാഹം ഉടന്‍..
പലതും പറഞ്ഞുകേട്ട വിജയ് ഭാര്യയെ ഉപേക്ഷിച്ച് തൃഷയെ സ്വന്തമാക്കുന്നു എന്നുവരെ എന്നാലിതാ മലയാളികള്‍ക്ക് ഇരട്ടി മധുരമാകുന്ന ഒരു വാര്‍ത്ത വരുന്നു.. മലയാളത്തില്‍ നിന്നുള്ള ഒരു സംവിധായകനെ തന്റെ ഭര്‍ത്താവാക്കാന്‍ തൃഷ ഒരുങ്ങുന്നു.. തൃഷ വിവാഹിതയാവുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ദേശീയമാധ്യമങ്ങളടക്കം പുറത്തുവിട്ടത്.
നടിയുടെ വരന് ഒരു മലയാളി ചലച്ചിത്ര നിര്‍മ്മാതാവാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. റിപ്പോര്‍ട്ടുകളോടുള്ള ഔദ്യോഗിക പ്രതികരണവും ലഭ്യമായിട്ടില്ല. അതേസമയം 2015ല്‍ നിര്‍മ്മാതാവും വ്യവസായിയുമായി വരുണ്‍ മണിയനുമായി തൃഷയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നതാണ്. എന്നാല്‍ മൂന്ന് മാസത്തിനുശേഷം ഇരുവരും വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇതിനുപിന്നാലെ വരുണ്‍ നിര്‍മ്മിക്കാനിരുന്ന ചിത്രവും തൃഷ വേണ്ടെന്നുവെച്ചു.തന്റെ വിവാഹത്തേക്കുറിച്ച് നേരത്തേ തൃഷ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. തന്റെ ഗൗരവകരമായ ചിന്തയില്‍ ഉള്ള ഒന്നല്ല വിവാഹമെന്നാണ് നടി പറഞ്ഞത്.
സമൂഹത്തിന്റെ സമ്മര്‍ദ്ദം കൊണ്ട് വിവാഹിതയായിട്ട് പിന്നീട് അത് ഡിവോഴ്സിലേക്ക് എത്തിക്കാന്‍ എനിക്ക് വയ്യ എന്നാണ്.. എന്തായാലും മലയാളികള്‍ ഹാപ്പിയാണ്.FC