ഈ വിവാഹം വിലകുറഞ്ഞ കാര്യം.. വിശദീകരിക്കേണ്ടി വന്നത് ദുഃഖകരം.. നടി സായിപല്ലവി…
കഴിഞ്ഞ ദിവസം ഒരു പൂജയുടെ ഭാഗമായി മാലയിട്ടു നിന്നത് ചില നവമാധ്യമങ്ങള്‍ സായിപല്ലവിയുടെ വിവാഹമായി ആഘോഷിച്ചിരിന്നു.. അതിന്റെ മറുപടിയാണ് ഇപ്പോള്‍ സായി പറയുന്നത്… ഇതാദ്യമായാണ് സംഭവത്തില്‍ പ്രതികരിച്ച് നടിയുടെ പോസ്റ്റ് വന്നത്. സായി പല്ലവി തമിഴ് സംവിധായകനെ രഹസ്യ വിവാഹം കഴിച്ചുവെന്ന തരത്തിലായിരുന്നു വ്യാജ വാര്‍ത്ത, താന്‍ പൊതുവെ ഇത്തരം വ്യാജ വാര്‍ത്തകളോട് പ്രതികരിക്കാറില്ലെന്നും, കുടുംബാംഗങ്ങളെ പോലുള്ള സുഹൃത്തുക്കളായതുകൊണ്ട് പ്രതികരിച്ചേ മതിയാകൂവെന്നും തുടങ്ങുന്നതാണ് പോസ്റ്റ്.
തന്റെ സിനിമ ചിത്രീകരണത്തില്‍ എടുത്ത ചിത്രത്തിന്റെ ഒരു ഭാഗം മാത്രമെടുത്താണ് വ്യാജ വാര്‍ത്ത ചിലര്‍ പരത്തിയത്. ഇത്തരം കാര്യങ്ങള്‍ക്ക് പിന്നില്‍ കപട താല്പര്യങ്ങളാണ്. തന്റെ സിനിമയെ പറ്റിയുള്ള സന്തോഷകരമായ കാര്യങ്ങള്‍ പങ്കുവെയ്ക്കേണ്ട സമയത്ത് ഇത്തരത്തിലുള്ള വിലകുറഞ്ഞ കാര്യങ്ങള്‍ വിശദീകരിക്കേണ്ടി വരുന്നതില്‍ വിഷമമുണ്ടന്നും താരത്തിന്റെ കുറിപ്പില്‍ പറയുന്നു. FC