മമ്മുട്ടിയുടെ വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തിയപ്പോള്‍… സാക്ഷികളായി ഭാര്യ സുല്‍ഫത്ത് തുടങ്ങി എല്ലാവരും……

ഭാരതം സ്വതന്ത്രമായതിന്റെ 75 വര്‍ഷങ്ങള്‍ ആഘോഷിക്കുകയാണ് അതിന്റെ ഭാഗമായി പ്രധാനമന്ത്രി ഭാരതിയരോടായി പറഞ്ഞു ഈ ആഘോഷങ്ങളുടെ ഭാഗമാകാന്‍ ‘ഹര് ഘര്‍ തിരംഗ’ അതായത് എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും പതാക ഉയര്‍ത്താന്‍.
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മുട്ടി തന്റെ വീട്ടിലും ദേശീയ പതാക ഉയര്‍ത്തി, കുടുംബത്തെ സാക്ഷിയാക്കി… സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള ‘ഹര് ഘര്‍ തിരംഗ’ ക്യാംപെയ്ന് ഏറ്റെടുത്ത് നടന് മമ്മൂട്ടിയും. കൊച്ചിയിലെ വീട്ടില്‍ മമ്മൂട്ടി ദേശീയ പതാക ഉയര്‍ത്തി. ഭാര്യ സുല്‍ഫത്ത്, നിര്‍മ്മാതാക്കളായ ആന്റോ ജോസഫ്, എസ്. ജോര്‍ജ്, സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹം പതാക ഉയര്‍ത്തിയത്.
കൊച്ചി എളമക്കരയിലെ വീട്ടില്‍ മോഹന്‍ലാലും പതാക ഉയര്‍ത്തിയിരുന്നു. 20 കോടിയിലധികം വീടുകള്‍ക്ക് മുകളില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തുകയാണ് ഹര് ഘര്‍ തിരംഗ പരിപാടിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടി സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരും, കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരുമാണ് ഏകോപിപ്പിക്കുക.
ഹര് ഘര്‍ തിരംഗ’ ക്യാംപെയ്നിന്റെ ഭാഗമായി സംസ്ഥാനത്തെ പല രാഷ്ടീയ നേതാക്കളുടെ വീടുകളിലും ദേശീയ പതാക ഉയര്‍ത്തി. സുരേഷ് ഗോപിയും മോഹന്‍ലാലും വീടുകളില്‍ പതാക ഉയര്‍ത്തുന്നതിന് ദൃശ്യങ്ങളും പുറത്തെത്തി. FC