മാലിദ്വീപില്‍ നിന്ന് നേരെ ദുബായിലേക്ക് അവിടുന്ന് നടി അഹാനചെയ്തത് വിമാനത്തില്‍ നിന്ന് താഴേക്ക് ചാടി…..
പാറി പറന്നു നടക്കുന്ന ചിത്രശലഭം, ആരും തുണയില്ലെങ്കിലും അഹാന കൃഷ്ണകുമാറെന്ന മലയാളത്തിന്റെ നായിക നടി സ്വന്തമായി ലോകം ചുറ്റും, വെറുതെയങ്ങ് ചുറ്റുകയല്ല അവിടെ ഏറ്റവും റിസ്കുള്ള ടാസ്ക് പരീക്ഷിച്ചാണ് ആഘോഷം.
സ്വപ്നം വിടരുന്ന മിഴികളുമായി പുഞ്ചിരിയോടെ പാറിനടക്കുന്ന സുന്ദരി. അഹാന അങ്ങനെയാണ്. കഴിഞ്ഞ ദിവസം മാലിദ്വീപില്‍ അവധിക്കാലം അടിച്ചുപൊളിച്ച് ആഘോഷിച്ച അഹാന ദിവസങ്ങള്‍ക്ക് ശേഷം ദുബായ് കാഴ്ചകളുമായാണ് ഇന്‍സ്റ്റഗ്രാമില്‍ എത്തിയത്. അതെ, ചുറ്റിക്കറങ്ങി ദുബായില്‍ എത്തിയിരിക്കുകയാണ് അഹാന ഇപ്പോള്‍. ‘ഹലോ ഹബീബി’എന്ന ക്യാപ്ഷനോടെ ബുര്‍ജ് ഖലീഫയ്ക്കു മുന്നില്‍ നില്ക്കുന്ന ചിത്രങ്ങള്‍ അഹാന സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. യാത്രയുടെ തുടര്‍ന്നുള്ള വിശേഷങ്ങള്‍ സ്റ്റോറികളായും പോസ്റ്റുകളായും അഹാന അപ്ഡേറ്റ് ചെയ്യുന്നുണ്ട്.
ഡൗണ്ടൗണ് ദുബായിയിലെ റസ്റ്ററന്റുകളിലെ പുതുരുചികള്‍ നുകര്‍ന്ന് ഈ ട്രിപ്പ് ആസ്വദിക്കുകയാണ് താരം. ഒരു കാര്‍ണിവലില്‍ എത്തിയ പോലെ ഉണ്ടെന്നാണ് ഡൗണ്ടൗണ് ദുബായിയില്‍ എത്തിയ അഹാന പറയുന്നത്. അറേബ്യന്‍ ഡ്രീംസ് എന്നു പറഞ്ഞ് പോസ്റ്റ് ചെയ്ത വളരെ ശാന്തവും മനോഹരവുമായ വീഡിയോയും ഈ ട്രിപ്പ് താരം എന്തുമാത്രം ആസ്വദിക്കുന്നുവെന്ന് മനസ്സിലാക്കാം.
സാഹസിക പ്രേമികള്‍ക്കിടയില്‍ ഏറെ പ്രിയമുള്ള ഒരു വിനോദമാണ് ആകാശത്ത് പറക്കാനാവുന്ന സ്കൈ ഡൈവിങ്. നടി അഹാന സ്കൈഡൈവിങ് ചെയ്യുന്ന ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. ‘ഈ ദിവസം സൂര്യോദയം 5:33ന് ആയിരുന്നു, ഞാന്‍ ഏകദേശം 5:45ന് ആ വിമാനത്തില്‍ നിന്ന് ചാടി. ഒരു പക്ഷിയെപ്പോലെ തോന്നി, ആകാശത്ത് മനോഹരമായ സൂര്യോദയം കാണുമ്പോള്‍, മേഘങ്ങള്‍ക്കിടയിലും, ഒരു നഗരത്തിന് മുകളിലും. ശരിക്കും വിസ്മയമായിരുന്നു. എന്റെ ഹൃദയം സന്തോഷം കൊണ്ടും നിറഞ്ഞു. അഡ്രിനാലിനും നന്ദിയുണ്ട്. ആഹാ, എന്തൊരു നിമിഷം’. ചിത്രത്തിനൊപ്പം അഹാന കുറിച്ചതിങ്ങനെയാണ്. എല്ലാ രാജ്യങ്ങളും കീഴടക്കാന്‍ അഹാനയ്ക്ക് കഴിയട്ടെ. FC