ദിലീപിനെ കുറ്റവിമുക്തനാക്കാന്‍ വില കൂടിയ സമ്മാനമോ, മ്ലേച്ഛമായിപ്പോയി ശ്രീലേഖയ്ക്കെതിരേ നടിയുടെ കുടുംബം……
പല കേസുകളിലെ പ്രതികളും നിരപരാധികളാണ് തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ പിന്നിലണിനിരക്കുന്നവരുടെ ശക്തിയില്‍ ആടിയുലയുന്നവര്‍ നിരവധിയുണ്ട് എന്നെങ്കിലും സത്യം പുറത്തു വരും, നക്സല്‍ എന്ന മുദ്രകുത്തി കൊന്ന രാജന്, ഇന്ത്യയുടെ അഭിമാനമായ ശാസ്ത്രജ്ഞന് നമ്പി നാരായണന് തുടങ്ങിയവരെല്ലാം കറുത്ത നിയമ വാഴ്ച്ചയുടെ ഇരകളാണ്.
ശ്രീലേഖ പറഞ്ഞത് സത്യമോ മിദ്യയോ എന്ന് കാലം തെളിയിക്കേണ്ടതാണ്, അവര്‍ക്കെതിരെ അക്രമത്തിനിരയായ നടിയുടെ ബന്ധു പറഞ്ഞത് ഇങ്ങനെയാണ്.. ആത്മഹത്യകള്‍ പല വിധമാണ് . ശാരീരികമായുള്ള ആത്മഹത്യയാണെങ്കില്‍ അതവിടം കൊണ്ട് കഴിയും . ആത്മഹത്യ ചെയ്ത വ്യക്തിയ്ക്ക് പിന്നീടൊന്നും അറിയേണ്ടതില്ല , അതിനെ കുറിച്ച് ചിന്തിക്കേണ്ടതില്ല . മറിച്ച് , പറഞ്ഞുപോയ വാക്കുകള്‍ കൊണ്ട് ജീവിച്ചു കൊണ്ട് മരണം അനുഭവിക്കുന്നതാണ് ഏറെ വേദനാജനകം .
ഇവിടെ ന്യായീകരണ തൊഴിലാളികളായെത്തുന്നവരുടെ അവസ്ഥയെ കുറിച്ചാലോചിക്കുമ്പോള്‍ അവരോട് സഹതാപമാണ് തോന്നുന്നത് . കാലങ്ങളായി കെട്ടിപ്പടുത്ത വ്യക്തിത്വമാണ് ഒരു നിമിഷം കൊണ്ട് ഇനിയൊരിക്കലും പടുത്തുയര്‍ത്താനാകാത്ത വിധം തകര്‍ന്നടിയുന്നതെന്ന് ഇവര്‍ തിരിച്ചറിയുന്നില്ല. ഒരുപാട് മനുഷ്യരുടെ മനസ്സിലാണ് അവര്‍ക്ക് അവര്‍ ചിതയൊരുക്കുന്നത് . സംശയമുണ്ടെങ്കില്‍ നിങ്ങളുടെ പ്രിയപ്പെട്ടവരോട് ചോദിച്ചു നോക്കൂ … അവര്‍ പറയും അത് വേണ്ടിയിരുന്നില്ലെന്ന് . ഒരു പക്ഷെ അവരുടെ പ്രിയപ്പെട്ടവരുടെ വാക്കുകള്‍ക്കപ്പുറം തന്റെ വ്യക്തിത്വഹത്യക്ക് പകരമായി അതിനേക്കാള്‍ വില മതിക്കുന്ന മറ്റെന്തെങ്കിലും അവരെ പ്രലോഭിപ്പിക്കുന്നുണ്ടാകാം . അതായിരിക്കാം ഇത്തരമൊരു നീക്കത്തിന് അവര്‍ വിധേയരാകുന്നതിന്റെ മനഃശ്ശാസ്ത്രവും . ശത്രുതയ്ക്ക് ഒരു തുല്യതയെങ്കിലും വേണമല്ലോ . സഹതാപമാണ് അതിനേക്കാള്‍ മ്ലേച്ഛമായ വികാരം . ന്യായീകരണ പരമ്പരയില്‍ അടുത്ത വ്യക്തിയ്ക്കായി കാത്തിരിക്കുന്നു…
ഇരക്ക് നീതി കിട്ടണം നിരപരാധികള്‍ ശിക്ഷിക്കപ്പെടരുത്.. നിയമം സത്യമേവ ജയതേ പാലിക്കുക. FC