25 വർഷം പഴക്കമുള്ള അമ്മയുടെ ചുരിദാർ അണിഞ്ഞു വേദിയിലെത്തി നടി അഹാന കൃഷ്ണകുമാർ…
വ്യത്യസ്ഥത കാത്തുസൂക്ഷിക്കാന്‍ അഹാനയെപോലൊരു മിടുക്കിയെ വേറെ കാണില്ല, ഇപ്പോഴിതാ എല്ലാവരും പഴഞ്ചന്‍ എന്നുപറഞ്ഞു തള്ളുന്ന ഒരൈറ്റം പുറത്തിറക്കിയിരിക്കുന്നു അമ്മയുടെ 25 വര്‍ഷം പഴക്കമുള്ള ചുരിദാര്‍ ധരിച്ച് പ്രമോഷന് പരിപാടിയില്‍ തിളങ്ങി നടി അഹാന കൃഷ്ണ.
ഷൈന്‍ ടോം ചാക്കോ നായകനായെത്തുന്ന ‘അടി’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് അമ്മ സിന്ദു കൃഷ്ണയുടെ ചുരിദാര്‍ ധരിച്ച് അഹാന എത്തിയത്. കറുത്ത നിറമുള്ള അയഞ്ഞ ചുരിദാര്‍ അഹാന കാലത്തിനൊത്ത് ചെറിയ മോഡിഫിക്കേഷനുകള്‍ നടത്തിയാണ് അണിഞ്ഞത്. ആ ചുരിദാറിന് പിന്നില്‍ ഒരു കഥയുണ്ട്. ആ കഥ മനോഹരമായ ഒരു കുറിപ്പിലൂടെ അഹാന തന്നെ പറയുന്നുമുണ്ട്. ഗോള്‍ഡന്‍ വര്‍ക്കുകളോട് കൂടിയ ഈ വസ്ത്രം അമ്മ സിന്ധു അണിയുമ്പോള്‍ അഹാനയ്ക്ക് രണ്ട് വയസ്സാണ് പ്രായം. അന്ന് അഹാനയെ എടുത്തുനില്‍ക്കുന്ന അമ്മയുടെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.
മസ്ക്കറ്റില്‍ നിന്ന് വാങ്ങിയ ഈ ചുരിദാര്‍ ഒരു പാക്കിസ്ഥാനി തയ്യല്‍ക്കാരനാണ് തുന്നിയത്. ഈ വസ്ത്രം തുന്നുമ്പോള്‍ അത് ഇത്രയും വര്‍ഷങ്ങള്‍ നീണ്ട യാത്ര നടത്തുമെന്ന് തുന്നല്ക്കാരന് പോലും കരുതിയിട്ടുണ്ടാകില്ലെന്ന് തനിക്കുറപ്പാണെന്നും അഹാന പറയുന്നു. എന്തായാലും മനോഹരം FC