മഞ്ഞു മലയില്‍ നടി അനുസിത്താര അതാണിവിടെ കാണാതിരുന്നത്.. ഐസിലാണ് ഭര്‍ത്താവുമായുള്ള കളി …..
അനു ആരാധകരിലേക്ക് അടുത്തു നില്‍ക്കുന്നത് സമൂഹമാധ്യമത്തിലൂടെയാണ്. ഇപ്പോഴിതാ ജീവിതത്തിലെ വളരെ സ്പെഷ്യലായൊരു അനുഭവത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താര സുന്ദരി . തുര്‍ക്കിയിലെ പ്രശസ്തമായ ബുര്‍സാ നഗരത്തില്‍ നടത്തിയ യാത്രയില്‍ നിന്നുമുള്ള മനോഹര കാഴ്ചകളാണ് അനു പങ്കുവച്ച വീഡിയോയില്‍ ഉള്ളത്.
മഞ്ഞ് കണ്ടാസ്വദിക്കുന്ന അനുവിനെ ഇതില്‍ കാണാം.ഒപ്പം, ജീവിതത്തില്‍ ആദ്യമായി മഞ്ഞു കണ്ടതിന്റെ സന്തോഷം പങ്കുവയ്ക്കുന്ന ഒരു കുറിപ്പുമുണ്ട്.”ആദ്യമായി മഞ്ഞു കണ്ടപ്പോള്‍ ഒരു കുഞ്ഞായത് പോലെ എനിക്ക് തോന്നി, എനിക്ക് ശരിക്കും കരയാനാണ് തോന്നിയത്. ലോകത്തെവിടെയും വെളുത്ത പൂക്കള്‍ വിരിയട്ടെ” അനു വീഡിയോക്കൊപ്പം കുറിച്ചു.അഭിനയം പോലെ തന്നെ യാത്രകളും അനുസിതാരയ്ക്ക് പ്രിയമാണ്. പച്ചപ്പിന്റെ മനോഹാരിതയില്‍ മുങ്ങിയ പ്രകൃതിയും ഗ്രാമീണ സൗന്ദര്യം നിറഞ്ഞ കാഴ്ചകളുമുള്ള ഇടങ്ങളാണ് താരത്തിനേറെയിഷ്ടം.
യാത്ര നല്കുന്ന അനുഭവ സമ്പത്തും വളരെ വലുതാണ്. ചില യാത്രകള്‍ ഒരിക്കലും മറക്കാനാവാത്ത ഓര്‍മ്മകളായിരിക്കും. ജോലിത്തിരക്കുകള്‍ക്കും സമര്‍ദ്ദങ്ങള്‍ക്കും ഇടയില്‍, ജീവിതത്തിന് പുത്തന്‍ ഉണര്‍വ് നല്‍കുന്നവയാണെന്നും മനോരമ ഓണ്‍ലൈനിനു നല്കിയ അഭിമുഖത്തില്‍ അനു പറയുന്നുണ്ട്. കൂടാതെ വയനാട്ടുകാരി ആയതുകൊണ്ടാവാം തനിക്ക് പ്രകൃതിയോട് ഇത്രയടുപ്പം. നഗര ജീവിതത്തേക്കാളും ഇഷ്ടം പച്ചവിരിച്ച പാടങ്ങളും പുഴയും കിളികളും നാട്ടുവഴികളും നിറഞ്ഞ തനിനാടന്‍ സൗന്ദര്യമാണെന്നും. നാട്ടിന്‍പുറത്തെ കാഴ്ചകളാണ് ജീവിതത്തെ ജീവനുള്ളതാക്കുന്നതെന്നും അനുസിതാര. FC