മൈക്കിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് നടി ഐശ്വര്യലക്ഷ്മി കണ്ണീരൊപ്പി സായി പല്ലവി.. കണ്ടവരും ഞെട്ടി…….

രണ്ടുപേരും മലയാളത്തിന്റെ ഇഷ്ട നടികളാണ് ആര്‍ക്കു വേദനിച്ചാലും അതിന്റെ നോവ് മലയാളികള്ക്കുകൂടിയാണ് ഐശ്വര്യ കരഞ്ഞപ്പോള്‍ കണ്ണുതുടക്കാന്‍ സായിപല്ലവി അത് കണ്ടത് നല്ലൊരു കാഴ്ച്ചയായി.
ഗാര്‍ഗി എന്ന സിനിമയുടെ പ്രമോഷന് പരിപാടിക്കിടെ വേദിയില്‍ വികാരാധീനയായി നടി ഐശ്വര്യ ലക്ഷ്മി. സായി പല്ലവി നായികയാവുന്ന ഏറ്റവും പുതിയ സിനിമയാണ് ഗാര്‍ഗി. സ്ത്രീ പ്രധാന്യമുള്ള വിഷയത്തെ ആസ്പദമാക്കി ഗൗതം രാമചന്ദ്രന് തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ പതിനഞ്ചിന് റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളാണ് ഐശ്വര്യ ലക്ഷ്മി.
മൈക്കിന് മുന്നിലേക്ക് എത്തി സംസാരിക്കുന്നതിന് മുന്‍പേ ഐശ്വര്യ കരഞ്ഞ് തുടങ്ങി. ഇത് കണ്ട് സായി പല്ലവി ഓടി വരികയും കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ഐശ്വര്യ ലക്ഷ്മി. ഇങ്ങനെ പറഞ്ഞു. ‘ഇന്നത്തേത് ഏറെ വൈകാരികമായ ദിനമാണ്. മൂന്ന് വര്‍ഷത്തോളം നീണ്ട യാത്രയാണ് ഈ ചിത്രം. ഇത് പറഞ്ഞാല്‍ ഞാനിപ്പോ കരയുമെന്നാണ് തോന്നുന്നത്’ എന്ന് പറഞ്ഞതും ഐശ്വര്യ വിങ്ങിപ്പൊട്ടി. മൈക്കിന് മുന്നില്‍ നിന്നും മാറി നിന്ന് കരയുന്ന ഐശ്വര്യയെ ആശ്വസിപ്പിക്കാനായി സായി പല്ലവി അരികിലെത്തി.
തുടര്‍ന്ന് സായ് പല്ലവി ഇങ്ങനെ പറഞ്ഞു. ‘ഇത് ആനന്ദ കണ്ണുനീരാണ്. ഇതിന്റെ തിരക്കഥ എഴുതിയ കാലം മുതല്‍ ഈ സിനിമയുടെ ജോലിയുമായി ബന്ധപ്പെട്ട് ഒരുപാട് പ്രയത്നിച്ചിട്ടുണ്ട് ഐശ്വര്യ. ഗൗതം രാമചന്ദ്രനൊപ്പം എല്ലാത്തിനും പിന്തുണയുമായി ഐശ്വര്യയുണ്ടായിരുന്നു. വൈകാരികമായ പിന്തുണയും നല്കി. അതുകൊണ്ട് തന്നെ ഐശ്വര്യയ്ക്ക് ഇതൊരു വൈകാരിക നിമിഷമാണ്.
തുടര്‍ന്ന് സംവിധായകന് ഗൗതം രാമചന്ദ്രന് സംസാരിച്ചു. ഈ സിനിമയുടെ ചിത്രീകരണത്തിനായി പുറത്തൊക്കെ പോയി. എന്നാല്‍ അത് നടക്കാതെ വന്നപ്പോള്‍ സമ്മര്‍ദ്ദത്തിലായി. അതിന് മുന്‍പ് പ്രീപ്രൊഡക്ഷന് ചെയ്തു. മുപ്പതാമത്തെ ദിവസം എന്ത് ചിലവ് വേണം, എവിടെ ഷൂട്ട് ചെയ്യണം, എന്നൊക്കെ ആശങ്കയായി. ചില സുഹൃത്തുക്കളാണ് എനിക്ക് ആവശ്യമായ പിന്തുണ നല്കി ഒപ്പമുണ്ടായിരുന്നു. അതില്‍ ഒന്നാമത്തെ ആള് ഐശ്വര്യ ലക്ഷ്മിയാണ്. അവള് ഇല്ലെങ്കില്‍ ഈ സിനിമ ഇത്രയും ധൈര്യത്തോടെ ചെയ്ത് തീര്‍ക്കാന്‍ സാധിക്കില്ലായിരുന്നു. ഇനി കരയരുത്- ഗൗതം രാമചന്ദ്രന് പറഞ്ഞു.FC