വീണ്ടും നടി ദുര്‍ഗ്ഗ ഇത്തവണ ചുണ്ടും ചുണ്ടും ചേര്‍ന്ന ചുംബന രംഗമാണ് ക്ലിക്കായതും.. വിവാദവും…..
കഴിഞ്ഞ തവണ വാര്‍ത്തകളില്‍ നിറഞ്ഞത് ധ്യാന്‍ ശ്രീനിവാസനൊപ്പം ചേര്‍ന്നുള്ള ദുര്‍ഗ്ഗയുടെ കിടപ്പറ രംഗമായിരുന്നു, അത് സിനിമയുടെ പ്രമോഷന് വേണ്ടി അണിയറ പ്രവര്‍ത്തകരും ഈ സീനെടുത്ത് വലിയ രീതിയില്‍ പ്രചരിപ്പിക്കുകയും വിവാദമാകുകയും ചെയ്തു..
അതെ റൂട്ടില്‍ തന്നെയാണ് പുതിയ സിനിമക്കും വിവാദങ്ങളുടെ വഴി തിരഞ്ഞെടുത്തിരിക്കുന്നത്, ‘കുടുക്ക് 2025’ എന്ന സിനിമയിലെ ലിപ് ലോക്ക് രംഗത്തില്‍ നടി ദുര്‍ഗ കൃഷ്ണയ്ക്ക് എതിരേയുള്ള ആക്രമണങ്ങളില്‍ പ്രതികരണവുമായി നടന് കൃഷ്ണ ശങ്കര്‍. ചിത്രത്തില്‍ ഇരുവരുമാണ് കേന്ദ്രകഥാപാത്രങ്ങള്‍. ചിത്രത്തിന്റെ ട്രെയ്ലര് പുറത്ത് വന്നതിന് പിന്നാലെയാണ് ദുര്‍ഗ്ഗയെയും ഭര്‍ത്താവ് അര്‍ജുനെയും കുടുംബത്തെയും അധിക്ഷേപകരമായ കമന്റുകളുമായി ചിലര്‍ ആക്രമിച്ചത്.
വിമര്‍ശനം മുഴുവന്‍ സ്ത്രീയായ ദുര്‍ഗ്ഗ കൃഷ്ണയ്ക്കാണ് താന്‍ സുഖമായി ഉറങ്ങാന്‍ പോകുന്നുവെന്ന് കൃഷ്ണ ശങ്കര്‍ കുറിക്കുന്നു. അര്‍ജുനെപ്പോലെ ഭാര്യയുടെ ജോലിയെ ബഹുമാനിക്കുന്ന എത്ര ആളുകള്‍ ഉണ്ടെന്നും കൃഷ്ണ ശങ്കര്‍ ചോദിക്കുന്നു, രണ്ടു പേരും ചെയ്തത് അവരവരുടെ ജോലിയാണ്. പക്ഷെ വിമര്‍ശനം മുഴുവന്‍ സ്ത്രീയായ ദുര്‍ഗ കൃഷ്ണയ്ക്കാണ് . ഇതിനു മുമ്പ് ഞാന്‍ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞത് പോലെ ഒരു നല്ല കഥയുണ്ട് , പക്ഷെ അതില്‍ അഞ്ച് ലിപ് ലോക്കുമുണ്ട് എന്ന് പറഞ്ഞാല്‍ ലിപ് ലോക്കിന്റെ ആശങ്കകള്‍ മാറ്റിവച്ച് ഒരു സെക്കന്‍ഡ് പോലും ആലോചിക്കാതെ ആ സിനിമ ഞാന്‍ ചെയ്യാം. കാരണം ഒരു നല്ല സിനിമ ചെയ്യുക എന്നതാണ് ഒരു നടന്റെ ലക്ഷ്യം. പക്ഷെ, അത് തന്നെ ഇവര്‍ക്ക് വരുമ്പോള്‍ കഴിഞ്ഞ പടത്തില്‍ ഇതിന്റെ പേരില്‍ അനുഭവിക്കേണ്ടി വന്ന മോശം അനുഭവം കൊണ്ട് ആ സിനിമ തന്നെ ഇവര്‍ ഉപേക്ഷിക്കേണ്ടി വന്നാല്‍ അത് അവരുടെ ഏറ്റവും വലിയ സ്വപ്നം ഉപേക്ഷിക്കുന്നതിനു തുല്യമാകും . ഇതിനൊരു മാറ്റം നമ്മള് തന്നെ കൊണ്ട് വരണം , നട്ടെല്ലില്ലാത്തവന്‍ എന്നവരുടെ ഭര്‍ത്താവിനെ പറയുമ്പോള്‍, എത്ര ആളുകള്‍ ഉണ്ട് അയാളെ പോലെ ഭാര്യയോടുള്ള സ്നേഹവും വിശ്വാസവും, അവര്‍ ചെയ്യുന്ന ജോലിയോടുള്ള ബഹുമാനവും ഉള്ളവര്‍. എന്നും കൃഷ്ണകുമാര്‍ ചോദിക്കുന്നു. FC