നമ്മുടെ സ്വന്തം ശാലിനി തന്നെയാണ് കണ്ടില്ലേ അജിത്തിനും മക്കള്‍ക്കുമൊപ്പം.. അനുഷ്ക്ക വലുതായിരിക്കുന്നു…..
മലയാളികള്‍ ആഗ്രഹിച്ചു പോയിട്ടുണ്ട് മാമാട്ടിക്കുട്ടിയമ്മയെ പോലൊരു കുസൃതി നിറഞ്ഞ മകളെ, ആ മാമാട്ടിക്കുട്ടിയമ്മ ബേബി ശാലിനിയായിരുന്നു, കുട്ടിത്തം മാറിയപ്പോള്‍ അനിയത്തിപ്രാവിലൂടെ നായികയുമായി താരം വിവാഹം കഴിച്ചത് തമിഴ് നടന് അജിത്തിനെയാണ്. കുടുംബത്തിനൊപ്പം പുതുവത്സരം ആഘോഷിക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ശാലിനി. അജിത്തിനും മക്കള്‍ക്കുമൊപ്പമുള്ള മനോഹര ചിത്രങ്ങളാണ് ആരാധകര്‍ക്കായി താരം പങ്കുവച്ചത്. മകള്‍ അനൗഷ്കയ്ക്കൊപ്പം സ്റ്റൈലിഷ് ലുക്കിലാണ് ശാലിനിയെയും കാണാനാകുക. മകന് അദ്വൈതിനെയും ചിത്രങ്ങളില്‍ കാണാം. അനൗഷ്ക വലിയ കുട്ടിയായെന്നും ശാലിനിയെയും അനൗഷ്കയെയും കണ്ടാല്‍ സഹോദരിമാരാണെന്നേ തോന്നൂ എന്നും ആരാധകര്‍ പറയുന്നു.
ഈ അടുത്താണ് ശാലിനി സമൂഹമാധ്യമങ്ങളില്‍ സജീവമാകുന്നത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇന്‍സ്റ്റഗ്രാമില്‍ തന്റെ പുതിയ അക്കൗണ്ട് തുറന്ന് നടി സജീവമായത്. കുടുംബത്തിന്റെ യാത്രകളുടെയും മറ്റും വിശേഷങ്ങളാണ് ചിത്രങ്ങളിലൂടെ ശാലിനി പങ്കുവയ്ക്കുന്നത്. അജിത്കുമാറിന്റെ ഭാര്യയായ ശേഷം സിനിമാലോകത്തു നിന്ന് ഇടവേളയെടുത്ത നടിയാണ് മലയാളികളുടെ സ്വന്തം ബേബി ശാലിനിയായ ശാലിനി അജിത്കുമാര്‍.
പിന്നീട് രണ്ടു മക്കളുടെ അമ്മയായി, കുടുംബിനിയുടെ റോളിലേക്ക് പ്രവേശിച്ച ശാലിനി സിനിമാ തിരക്കുകളില്‍ നിന്നൊക്കെ മാറി നിന്നു. മാത്രമല്ല പൊതുവേദികളിലോ സിനിമയിലെ ഗ്ലാമര്‍ പരിപാടികളിലോ ഒന്നും ശാലിനിയെ കണ്ടിരുന്നില്ല. ശാലിനി തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടുമായി എത്തുമ്പോള്‍ അജിത് ആരാധകരും സന്തോഷത്തിലാണ്. FC