അനിയന്റെ ഭാര്യയെക്കുറിച്ചു വിവാഹം കഴിക്കാതെ നില്ക്കുന്ന നടി അനുശ്രീ പറഞ്ഞത് കേട്ടോ… നാത്തൂന് പോരും….

ഈ സ്നേഹമാണ് എല്ലാ വീടുകളിലും കളിയാടേണ്ടത്. കൂടപ്പിറപ്പുകളെ ഒന്നാക്കി കൊണ്ടുപോകാന്‍ കഴിയുന്ന ജീവിത പങ്കാളികളെ കിട്ടുകയെന്നത് മഹാ ഭാഗ്യമാണ് ആ ഭാഗ്യത്തിന്റെ നിറവിലാണ് അനുശ്രീ, നാത്തൂന് സ്നേഹത്തില്‍ പൊതിഞ്ഞ പിറന്നാള്‍ ആശംസകളുമായി നടി അനുശ്രീ. ആതിര എന്നാണ് അനുശ്രീയുടെ നാത്തൂന്റെ പേര്.
വന്ന നാള് മുതല്‍ ഇന്ന് വരെ തങ്ങളോട് ചേര്‍ന്നു നില്ക്കുന്ന അനിയത്തിക്കുട്ടിക്ക് പിറന്നാള്‍ ആശംസകള്‍ എന്നായിരുന്നു അനുശ്രീ കുറിച്ചത്. ‘എന്റെ നാത്തൂന്…അനിയത്തി കുട്ടിക്ക്…എന്റെ അണ്ണന്റെ രുക്കൂന്, ഞങ്ങടെ ആദിക്കുട്ടന്റെ അമ്മക്ക്.. പിറന്നാള്‍ ആശംസകള്‍. എല്ലാത്തിനും ഞങ്ങളോടൊപ്പം കൂടെ നില്‍ക്കുന്നതിന്…എല്ലാം മനസ്സിലാക്കുന്നതിന്…. നാത്തൂന് പോര് എടുക്കാത്തതിന്, ആദിക്കുട്ടനെ പൊന്നുപോലെ നോക്കുന്നതിന് എല്ലാത്തിനും ഒരായിരം സ്നേഹം….ഒരായിരം നന്ദി.. വന്ന നാള് മുതല്‍ ഇന്ന് വരെ ഇത്ര കാര്യമായി ഞങ്ങളോട് ചേര്‍ന്ന് നില്ക്കുന്ന എന്റെ കുഞ്ഞു അനിയത്തിക്ക് ജീവിതകാലം മുഴുവന്‍ സന്തോഷമായി ഞങ്ങളോടൊപ്പം ജീവിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ… എന്നും ഈ സ്നേഹം നിലനില്ക്കട്ടെ.”-അനുശ്രീ പറഞ്ഞു. FC