ഈ വെള്ളത്താടിക്കാരന്റെ ഭാര്യ നമ്മുടെ ശാലിനിയാണ് കല്ല്യാണം കഴിക്കുമ്പോഴും ഇപ്പോഴും നോക്കൂ…..
ലോകം മുഴുവന്‍ ആരാധിക്കുന്ന അജിത് ചോദിച്ചു ശാലിനിയോട് നിന്നെ വിവാഹം കഴിക്കട്ടെ എന്ന്… അല്ലാതെ പ്രണയിക്കട്ടെ എന്നല്ല സമ്മതം മൂളാന്‍ ശാലിനിക്കും താമസം ഉണ്ടായില്ല ഉടന്‍ വിവാഹം. ശാലിനി അഭിനയം നിര്‍ത്തി ഭാര്യയായി, അമ്മയായി മക്കളുടെ കാര്യങ്ങള്‍ നോക്കുന്നു.. മനോഹര ദാമ്പത്യം 23ാം വിവാഹവാര്‍ഷിക ദിനത്തില്‍ എത്തിയിരിക്കുന്നു. ആ സന്തോഷത്തില്‍ ശാലിനി പങ്കുവച്ചൊരു ചിത്രമാണ് ആരാധകരുടെ ഹൃദയം കീഴടക്കുന്നത്. പ്രിയതമനായ അജിത്തിനെ ചേര്‍ത്തുപിടിച്ചു നില്ക്കുന്ന ശാലിനിയെ ചിത്രത്തില്‍ കാണാം. ’23 വര്‍ഷങ്ങള്‍’ എന്നായിരുന്നു ചിത്രത്തിന് നടി നല്കിയ അടിക്കുറിപ്പ്. മൂന്ന് ലക്ഷത്തിന് മുകളില്‍ ആളുകളാണ് ചിത്രം ലൈക് ചെയ്തത്. കോളിവുഡിലെ എവര്‍ഗ്രീന്‍ കപ്പിള്‍സ് എന്നറിയപ്പെടുന്ന ഇരുവരുടെയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ആഘോഷമാക്കാറുണ്ട്.
2000, ഏപ്രില്‍ 24നായിരുന്നു ഇരുവരുടെയും വിവാഹം. പ്രണയത്തിലൂടെ തന്നെയാണ് ഇവരുവരും പരസ്പരം കണ്ടെത്തിയത്. ഇപ്പോള്‍ നീണ്ട 23 വര്‍ഷത്തെ ദാമ്പത്യമാണ് ഇരുവരും വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഏറെ പോസിറ്റീവായ, ഒരുപാട് സന്തോഷം തോന്നിപ്പിക്കുന്ന ഫോട്ടോ ആണിതെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. 23 വര്‍ഷം ഇങ്ങനെ ഒരുമിച്ച് നില്ക്കാന് സാധിച്ചുവെന്നത് നിസ്സാരമല്ല, നിങ്ങള്‍ പരസ്പരമുള്ള സ്നേഹവും കരുതലും ധാരണയും കൊതിപ്പിക്കുന്നതും പ്രണയത്തിലും ജീവിതത്തിലും പ്രതീക്ഷ പകരുന്നതുമാണ്, എന്നും ഇതേ മനോഹാരിതയോടെ ഈ ബന്ധം തുടരാന്‍ സാധിക്കട്ടെ എന്നും ആശംസിക്കുന്നു. FC