എനിക്ക് മാറ്റമില്ല ധന്യ വീണ തന്നെ ഇവരെല്ലാം ചേര്‍ന്നാണ് നവ്യാ നായരാക്കിയത്.. നടി വെളിപ്പെടുത്തുന്നു…..
പതിനാറാമത്തെ വയസ്സില്‍ നന്ദനത്തില്‍ അഭിനയിക്കാന്‍ വരുമ്പോള്‍ പേര് ധന്യ വീണ.. സിനിമയിറങ്ങിയപ്പോള്‍ ധന്യ നവ്യ നായര്‍.. അതിനെക്കുറിച്ച് ”ഇത് ഞാന്‍ തിരഞ്ഞെടുത്ത പേരല്ല, സിബി അങ്കിളും മറ്റുള്ളവരും ഇട്ട പേരാണ്. പത്താം ക്ലാസ്സില്‍ പഠിക്കുന്ന സമയത്താണ് ഞാന്‍ സിനിമയിലെത്തുന്നത്. അന്ന് സംവിധായകരും എഴുത്തുകാരും പ്രൊഡ്യൂസേഴ്സും എല്ലാം ഇട്ട പേരാണ് നവ്യ നായര്‍. എനിക്ക് അന്ന് അവിടെ വോയ്സ് ഇല്ല. ഞാന്‍ ഇപ്പോള്‍ ഇനി പേര് മാറ്റിയാലും എല്ലാവരുടെയും ഉള്ളില്‍ ഞാന്‍ നവ്യ നായര്‍ തന്നെയാണ്. അത് അങ്ങനെയാണ് റജിസ്റ്റര്‍ ആയിരിക്കുന്നത്. ഇനി നായരെന്ന വാല് മുറിച്ചു മാറ്റാം എന്നു വച്ചാല്‍ തന്നെ എന്റെ ഒരു ഔദ്യോഗിക രേഖകളിലും ഞാന്‍ നവ്യ അല്ല, ധന്യ വീണ ആണ്. ഗസറ്റിലെ എന്റെ പേര് അതാണ്. കൂടാതെ എന്റെ ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്… ഇതിലൊക്കെ ഞാന്‍ ധന്യ വീണ തന്നെ ആണ്. അതിലൊന്നും ജാതിവാല് ഇല്ല, പിന്നെ ഞാന്‍ എങ്ങനെ മുറിക്കും? പിന്നെ ജാതിപ്പേര് മോശമാണെന്ന് വിചാരിച്ചല്ല ഞാനിതു പറയുന്നത്, പക്ഷേ മുറിക്കാനായി എനിക്ക് അങ്ങനെ ഒരു വാലില്ല ആദ്യമൊക്കെ സിനിമയുടെ സെറ്റില്‍ നവ്യ എന്നു വിളിക്കുമ്പോള്‍ ഞാന്‍ വിളി കേള്‍ക്കാത്തതുകൊണ്ട് എല്ലാവരും എന്നെ ധന്യ എന്നു തന്നെയാ വിളിച്ചിരുന്നത്. പയ്യെ പയ്യെ ആണ് ഞാന്‍ തന്നെ ഈ പേര് അംഗീകരിച്ചു തുടങ്ങിയത്.”- നവ്യ പറഞ്ഞു. FC