നടന് പ്രേംകുമാര്‍ നെയ്യാര്‍ ഡാമില്‍ മരിച്ച നിലയില്‍, നാടകത്തിലും ആകാശവാണിയിലും തിളങ്ങിയ താരം…..
വല്ലാത്ത മരണം ജീവിതം അവസാനിപ്പിച്ചതോ അബദ്ധത്തില്‍ ജലാശയത്തില്‍ വീണതോ അതുമല്ലെങ്കില്‍… എന്തായാലും ഇനി നടനും, സംഗീത സംവിധായകനും, ഗായകനുമായ കാട്ടാകട പ്രേംകുമാര്‍ ഇനിയില്ല, ആകാശവാണി മുന്‍ ജീവനക്കാരന് കൂടിയായിരുന്നു അദ്ദേഹം, കാട്ടാകട, മുതിയവിള, തോട്ടമ്പറ കൈരളി നഗര്‍ കൃഷ്ണ ഭവനിലായിരുന്നു കാട്ടാക്കട പ്രേംകുമാറും കുടുംബവും താമസിച്ചത്, അദ്ദേഹത്തിന് 62 വയസായിരുന്നു, വ്യാഴാഴ്ച വൈകീട്ട് മുതല്‍ കാണാതായ പ്രേംകുമാറിനെ നെയ്യാര്‍ ഡാമില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു, ഇന്നലെ വൈകീട്ട് നാലരയോടെ മരക്കുന്നം ഭാഗത്തെ ജലാശയത്തിലാണ് പ്രേംകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.
ഒട്ടനവധി നാടകങ്ങളില്‍ അഭിനയിക്കുകയും, സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നതിനോടൊപ്പം ആലപിക്കുകയും ചെയ്ത അദ്ദേഹം ആകാശവാണിയിലും ലീഡിങ് ആര്‍ട്ടിസ്റ്റ് ആയിരുന്നു, മരണവാര്‍ത്ത അറിഞ്ഞ ഞെട്ടലിലാണ് നാടക ലോകം, പ്രേംകുമാറിന്റെ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി, ഭാര്യ ഉഷാകുമാരി മക്കള്‍ അപര്‍ണ, വീണ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു… ആദരാഞ്ജലികളോടെ FC