നടി നിത്യാമേനോന്റെയും ഫഹദിന്റെയും ബാംഗ്ലൂര്‍ ഡേയ്സിലെ നായക്കുട്ടി വിടവാങ്ങി, പുഷ്പ്പങ്ങളര്‍പ്പിച്ച് നസ്രിയ…….
മിണ്ടാപ്രാണിയാണ് പക്ഷെ ബുദ്ധിയുടെയും സ്നേഹത്തിന്റെയും സംരക്ഷണത്തിന്റെയും മൂര്‍ത്തി ഭാവങ്ങളാണ് നായകള്‍, ബാംഗ്ലൂര്‍ ഡേയ്സ് എന്ന ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും പോലെ ശ്രദ്ധനേടിയിരുന്നു അതിലൊരു നായയും നായക്കുട്ടിയും, നായികയായ നിത്യാമേനോന്റെ അരുമയായ നായക്കുട്ടി ഫഹദിനോടും പിന്നെ നസ്രിയയോടും ചങ്ങാത്തം കൂടിയിരുന്നു, കൂടെ ആരാധകരുടെയും കണ്ണിലുണ്ണിയായ നായക്കുട്ടി വിടവാങ്ങിയിരിക്കുന്നു,
മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായ ‘ബാംഗ്ലൂര്‍ ഡേയ്സി’ല്‍ നിത്യമേനോന് അവതരിപ്പിച്ച നടാഷയെന്ന കഥാപാത്രത്തിന്റെ പ്രിയപ്പെട്ട നായക്കുട്ടി ഓര്‍മ്മയായി. ബസവനഗുഡി സ്വദേശി വരുണിന്റെ അരുമയായ നായ സിംബയായിരുന്നു നടാഷയുടെ നായക്കുട്ടിയായി വെള്ളിത്തിരയിലെത്തിയത്. കഴിഞ്ഞ ദിവസമാണ് നായ ചത്തത്. ബെംഗളൂരു ഡേയ്സിന് പിന്നാലെ നാലു കന്നഡ സിനിമയിലും സിംബ സാന്നിധ്യമറിയിച്ചിട്ടുണ്ട്. പരസ്യചിത്രങ്ങളിലും ബെംഗളൂരുവിലെ വിവിധ ക്ലബ്ബുകള്‍ സംഘടിപ്പിച്ച ശ്വാനപ്രദര്‍ശനത്തിനും സജീവമായി സിംബയുണ്ടായിരുന്നു.
നാനു മത്തു ഗുണ്ട, ശിവാജി സൂറത്ത്കല്‍, ഗുല്‍ട്ടൂ, വാജിദ് തുടങ്ങിയവയാണ് സിംബ ‘അഭിനയിച്ച’ മറ്റ് സിനിമകള്‍. ബസവനഗുഡി സ്വദേശിയായ സ്വാമിയാണ് സിംബയുടെ പരിശീലകന്. 30 ദിവസം പ്രായമുള്ളപ്പോള്‍ മുതല്‍ നായയ്ക്ക് പരിശീലനം നല്‍കിത്തുടങ്ങിയിരുന്നു. ഒരു വയസ്സുള്ളപ്പോഴാണ് ‘ബാംഗ്ളൂര്‍ ഡേയ്സി’ലേക്ക് അണിയറപ്രവര്‍ത്തകര്‍ സിംബയെ തിരഞ്ഞെടുത്തത്. ശ്വാനപ്രദര്ശനങ്ങളിലായി ഒട്ടേറെ പുരസ്കാരങ്ങളും സിംബയ്ക്ക് ലഭിച്ചിരുന്നു.. FC