നടി ജലബാല വിടവാങ്ങി.. ദല്‍ഹിയില്‍ വെച്ചായിരുന്നു മരണം.. ആദരാഞ്ജലികളോടെ താരങ്ങള്‍….
പ്രമുഖ നാടകപ്രവര്‍ത്തകയും നര്‍ത്തകിയും നടിയുമായ ജലബാല വൈദ്യ ഡല്‍ഹിയില്‍ അന്തരിച്ചു 86 വയസ്സായിരുന്നു. ശ്വാസകോശ അസുഖങ്ങളെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നെന്ന് മകളും നാടക സംവിധായകയുമായ അനസൂയ വൈദ്യ ഷെട്ടി പറഞ്ഞു. ഡല്‍ഹിയിലെ പ്രസിദ്ധമായ അക്ഷര തിയേറ്ററിന്റെ സഹസ്ഥാപകയാണ് ജലബാല വൈദ്യ. ഇന്ത്യന്‍ എഴുത്തുകാരനും സ്വാതന്ത്ര്യസമരസേനാനിയുമായ സുരേഷ് വൈദ്യയുടെയും ഇംഗ്ലീഷ് ക്ലാസിക്കല്‍ ഗായിക മാഡ്ജ് ഫ്രാങ്കീസിന്റെയും മകളായി ലണ്ടനിലാണ് ജലബാല ജനിച്ചത്.
ലണ്ടനിലും മുംബൈയിലുമായി പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഡല്‍ഹി സര്‍വകലാശാലയിലെ മിരാന്റ കോളേജില്‍ നിന്ന് ഇംഗ്ലീഷ് ഓണേഴ്സില്‍ ബിരുദം നേടി. പത്രപ്രവര്‍ത്തകയായാണ് കരിയര്‍ ആരംഭിച്ചത്. ഇതിനിടെ പ്രശസ്ത കോളമിസ്റ്റും പത്രപ്രവര്‍ത്തകനും മലയാളിയുമായ സി.പി. രാമചന്ദ്രനെ വിവാഹം ചെയ്തെങ്കിലും ആ ബന്ധം ഏറെനാള്‍ നീണ്ടു നിന്നില്ല.
നാടകകൃത്തും കവിയുമായ ഗോപാല്‍ ശര്‍മനെ വിവാഹം കഴിച്ച ശേഷമാണ് ജലബാല ജീവിതം കലാപ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവെക്കുന്നത്. 1968-ലെ ‘ഫുള്‍ സര്‍ക്കിളി’ലൂടെയാണ് അരങ്ങിലെത്തുന്നത്. ഇതിനിടെ അക്ഷര തിയേറ്ററും പിറന്നു. ദി ഭഗവദ്ഗീത, ദി രാമായണ, ദി കാബൂളിവാല, ഗീതാഞ്ജലി, ബില്ലി ബിശ്വാസിന്റെ വിചിത്രമായ കേസ് എന്നീ നാടകങ്ങളുടെ ഭാഗമായി. ബി, ദിസ് ഈസ് ഫുള്‍, ലൈഫ് ഈസ് ബട്ട് എ ഡ്രീം, ദി അക്ഷര ആക്റ്റിങ് മെത്തേഡ് എന്നീ പുസ്തകങ്ങള്‍ രചിച്ചു. സംഗീത നാടക അക്കാദമിയുടെ ടാഗോര്‍ അവാര്‍ഡ്, ഡല്‍ഹി നാട്യ സംഘ അവാര്‍ഡ്, ആന്ധ്രാപ്രദേശ് നാട്യ അക്കാദമി ബഹുമതി, ബാള്‍ട്ടിമോര്‍, യു.എസ്.എ. എന്നിവിടങ്ങളിലെ ഓണററി പൗരത്വം, ഡല്‍ഹി സര്‍ക്കാരില്‍ നിന്ന് വാരിഷ് സമ്മാന്‍ തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ക്കും അര്‍ഹയായി. ഗായികയും അഭിനേത്രിയുമായ നിസ ഷെട്ടി, നടന് ധ്രുവ് ഷെട്ടി, എഴുത്തുകാരി യഷ്ന ഷെട്ടി എന്നിവര്‍ ചെറുമക്കളാണ്. ആദരഞ്ജലികളോടെ. FC