ഭക്ഷണം കൊടുക്കാനിരുന്നതാണ് എന്നാല്‍ നടി അനുശ്രീയെ തീറ്റിച്ചു കുഞ്ഞു തടിതപ്പി… രസകരം വീഡിയോ….
കുട്ടികളെന്നും എല്ലാവരുടെയും കണ്ണിലുണ്ണികളാണ് അതുകൊണ്ടുതന്നെ അനുശ്രീ സഹോദരന്റെ കുഞ്ഞുമൊത്തുള്ള വീഡിയോ കണ്ടത് 20 ലക്ഷം ആളുകളാണ്, കുട്ടികളുടെ മനോഹരമായ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ എപ്പോഴും തരംഗമാകാറുണ്ട്. കുഞ്ഞുങ്ങള്‍ നടക്കാന്‍ പഠിക്കുന്നതും ആദ്യമായി സംസാരിച്ചു തുടങ്ങുന്നതുമെല്ലാം ഇത്തരത്തിലുള്ള വീഡിയോകളുടെ വിഷയമാകാറുണ്ട്. എന്നാല്‍ നടി അനുശ്രീ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. സഹോദരന് അനൂപിന്റെ കുഞ്ഞിനൊപ്പമുള്ള വീഡിയോയാണ് അനുശ്രീ പോസ്റ്റ് ചെയ്തത്. ‘നീ എന്നും എന്റെ കുഞ്ഞുവാവ ആയിരിക്കും’ എന്ന ക്യാപ്ഷനും വീഡിയോക്കൊപ്പമുണ്ട്. മൊബൈല്‍ ഫോണില്‍ നോക്കിയിരിക്കുന്ന അനുശ്രീക്ക് സഹോദരന്റെ മകന് അനന്തനാരായണന്‍ ഭക്ഷണം വാരികൊടുക്കുന്നതാണ് വീഡിയോയിലുള്ളത്. ഒരു തരി പോലും നിലത്തുകളയാതെ വളരെ ശ്രദ്ധിച്ചാണ് കുഞ്ഞ് ഭക്ഷണം വായില്‍വെച്ച് കൊടുക്കുന്നത്.
20 ലക്ഷം ആളുകളാണ് ഈ വീഡിയോ കണ്ടത്. രണ്ടു ലക്ഷം ആളുകള്‍ ലൈക്കും ചെയ്തു. നടി ശിവദ, നടന് സൈജു കുറുപ്പ്, ഗായിക റിമി ടോമി തുടങ്ങി നിരവധി പേരാണ് ഇതിന് താഴെ കുഞ്ഞിനെ അഭിനന്ദിച്ച് കമന്റ് ചെയ്തത്. ‘അച്ചോടാ…സോ സ്വീറ്റ്…ഇതിലിപ്പോള്‍ ആരാണ് കുഞ്ഞാവ?’ എന്നായിരുന്നു ശിവദയുടെ കമന്റ്. സഹോദരന്റെ മകനൊപ്പമുള്ള വീഡിയോകള്‍ നേരത്തേയും അനുശ്രീ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. FC