നടന് വയസ്സ് 82 കാമുകിക്ക് 29 എട്ടുമാസം ഗര്‍ഭിണി.. വയ്യെങ്കിലും അച്ഛനാകാനുള്ള ആവേശത്തില്‍ താരം….
ആദ്യ ഭാര്യമാരിലുള്ള മക്കള്‍ക്കും ഇപ്പോഴത്തെ കാമുകിയുടെ പ്രായമാണ്, എണ്‍പത്തിരണ്ടാം വയസ്സില്‍ അച്ഛനാകാനൊരുങ്ങി പ്രശസ്ത അമേരിക്കന്‍ നടന് ആല് പച്ചീനോ. താരത്തിന്റെ 29 കാരിയായ കാമുകി നൂര്‍ അല്‍ഫലാ എട്ട് മാസം ഗര്‍ഭിണിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹോളിവുഡ് മാധ്യമങ്ങളിലാണ് ഇത് സംബന്ധിച്ച വാര്‍ത്ത വന്നത്. നൂര്‍ അല്‍ഫലാഹുമായി അല്‍ പച്ചീനോയുടെ ആദ്യത്തെ കുഞ്ഞാണിത്. മുന്‍ ബന്ധങ്ങളില്‍ മൂന്ന് മക്കളുടെ പിതാവാണ് അല്‍ പച്ചീനോ.
ഇരട്ട സഹോദരങ്ങളായ ആന്റണ്‍, ഒലീവിയ, ജൂലി മേരി എന്നിവരാണ് അല്‍ പച്ചീനോയുടെ മക്കള്‍. ആദ്യ കാമുകിയായ ജാന്‍ ടാറന്റില്‍ ജനിച്ച കുഞ്ഞാണ് 33 വയസ്സുള്ള ജൂലി മേരി. അതിന് ശേഷം പങ്കാളിയായ ബെവേര്ളി ഡി എയ്ഞ്ചലോയില്‍ ഉണ്ടായ ഇരട്ടകുട്ടികളാണ് ആന്റണ്‍, ഒലീവിയ. ഇവര്‍ക്ക് 22 വയസ്സുണ്ട്.
അതേ സമയം പ്രായം കൂടിയ പുരുഷന്മാരുമായി നേരത്തെയും ഡേറ്റിങ് നടത്തി വാര്‍ത്തകളില്‍ ഇടം നേടിയ വ്യക്തിയാണ് നൂര്‍ അല്‍ഫലാ. 22 ാം വയസ്സില്‍ നൂറിന്റെ കാമുകന് എഴുപത്തിയെട്ടുകാരനായ മിക് ജാഗറായിരുന്നു. പിന്നീട് നിക്കോളാസ് ബെര്ഗ്രുവെനുമായും നൂര്‍ ഡേറ്റിങിലായി. കോടീശ്വരനായ ഇയാള്‍ക്ക് 60 വയസ്സായിരുന്നു. 2020 ലാണ് ആല് പച്ചീനോയും നൂറും ഡേറ്റിങിലാകുന്നത്. FC