മഞ്ജുവാര്യര്‍ സമീറയുടെ വീട്ടില്‍.. വസ്ത്രാലങ്കാരയായ അവര്‍ക്കും അയല്‍വാസികള്‍ക്കും കണ്ണുനിറയെ കിട്ടി….
മലയാള സിനിമയിലെ തിരക്കേറിയ വസ്ത്രാലങ്കാരകയായ സമീറ സനീഷിന്റെ വീട്ടിലെത്തിയ മഞ്ജു വാരിയരുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. സമീറ തുടങ്ങാന്‍ പോകുന്ന വസ്ത്ര വ്യാപാര ബിസിനസ്സുമായി ബന്ധപ്പെട്ട കമ്പനിയുടെ ലോഗോ പ്രകാശനം ചെയ്യുന്നതിനുവേണ്ടിയാണ് മഞ്ജു എത്തിയത്.
സമീറയുടെ വീട്ടിലെത്തിയ മഞ്ജു ഏറെ സമയം അവിടെ ചെലവഴിച്ച ശേഷമായിരുന്നു മടങ്ങിയത്. മഞ്ജു വരുന്നതറിഞ്ഞ് സമീറയുടെ വീട്ടിനടുത്ത് താമസിക്കുന്നവരും സഹപ്രവര്‍ത്തകരുമൊക്കെ വീട്ടില്‍ എത്തുകയുണ്ടായി. തന്നെ കാണാന്‍ എത്തിയവര്‍ക്കൊപ്പം ഫോട്ടോയും എടുക്കാനും മഞ്ജു സമയം കണ്ടെത്തി.’സമീറ സനീഷ് കൊച്ചി’ എന്ന പേരില്‍ വസ്ത്രവ്യാപാര, വിപണന രംഗത്തേക്കാണ് സമീറയുടെ ചുവടുവയ്പ്പ്. ഓണ്‍ലൈനിലും വസ്ത്രം ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും. ബ്രാന്‍ഡിന്റെ ലോഗോ നടി മഞ്ജു വാരിയര്‍ പ്രകാശനം ചെയ്തു. ഇതോടെ സമീറ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ ഇനി താരങ്ങള്‍ക്കു മാത്രമല്ല പ്രേക്ഷകര്‍ക്കും ലഭ്യമാകും.
പുരുഷന്മാരുടെ കുത്തകയായിരുന്ന വസ്ത്രാലങ്കാര ലോകത്തേക്ക് അപ്രതീക്ഷിതമായി കടന്നു വന്ന്, അവിടെ സ്വന്തം പാതയൊരുക്കിയ കോസ്റ്റ്യൂം ഡിസൈറനാണ് സമീറ. ഒരു തലമുറയുടെ സ്റ്റൈല്‍ സ്റ്റേറ്റ്മെന്റിനെത്തന്നെ പൊളിച്ചുപണിയുന്ന തരത്തിലുള്ള ചില ട്രെന്‍ഡ് സെറ്റര്‍ കോസ്റ്റ്യൂംസ് സമീറയുടെ ചിത്രങ്ങളില്‍ പ്രകടമാണ്. FC