ഇതാണ് പുഷ്പ്പയുടെ കുടുംബം.. അല്ല അല്ലു അര്‍ജ്ജുന്റെ.. ഭാര്യയെയും മക്കളെയും കണ്ടില്ലേ അടിപൊളി….
ടോളിവുഡില്‍ മാത്രമല്ല ലോകത്തെല്ലായിടത്തും കൂടുതല്‍ ആരാധകരുള്ള താരദമ്പതിമാരാണ് അല്ലു അര്‍ജുനും ഭാര്യ സ്നേഹ റെഡ്ഡിയും. തങ്ങളുടെ ജീവിതത്തിലെ മനോഹര നിമിഷങ്ങള്‍ എല്ലാം തന്നെ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കിടാറുണ്ട്. വിവാഹിതരായിട്ട് ഒരു പതിറ്റാണ്ടില്‍ ഏറെയായ ദമ്പതിമാര്‍ക്ക് അര്‍ഹ, അയാന് എന്നിങ്ങനെ രണ്ടു കുട്ടികളാണ്. ഈയിടെ കുടുംബത്തോടൊപ്പം രാജസ്ഥാനിലേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങള്‍ അല്ലു അര്ജുന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. നാലുപേരെയും ചിത്രത്തില്‍ കാണാം.
വെള്ള ട്രൗസറിനൊപ്പം ബ്ലാക്ക് ആന്‍ഡ് വൈറ്റ് അബ്സ്ട്രാക്റ്റ് പ്രിന്റഡ് ഷര്‍ട്ടില്‍ അല്ലു അര്‍ജുനെ കാണാം. ഓറഞ്ച് നിറമുള്ള ഡ്രസ്സ് ആണ് സ്നേഹ ധരിച്ചിട്ടുള്ളത്. പിങ്ക് നിറത്തിലുള്ള ഷോര്‍ട്ട്സും ടീയും ധരിച്ച് അര്‍ഹയും, സ്റ്റൈലിഷ് വെള്ള ടീഷര്‍ട്ടും ട്രൗസറും ധരിച്ച് അയാനും മാതാപിതാക്കള്ക്കൊപ്പമുണ്ട്. സൂപ്പര്‍ഹിറ്റായ പുഷ്പ സിനിമയുടെ രണ്ടാംഭാഗമായ പുഷ്പ 2: ദി റൂള്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് അല്ലു ഇപ്പോള്‍. അല്ലു അര്‍ജുന്റെ ജന്മദിനമായ ഏപ്രില്‍ 8 ന് പുഷ്പ 2 ന്റെ ആദ്യ ദൃശ്യം പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തില്‍ ഫഹദ് ഫാസില്‍, രശ്മിക മന്ദാന എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട് .FC