കല്ല്യാണം കഴിഞ്ഞതേ അമലാപോളിന് ഓര്‍മ്മയുള്ളൂ നടിയിതാ നിറവയറില്‍.. ആദ്യഭര്‍ത്താവില്‍ നടന്നില്ല രണ്ടാം വിവാഹത്തില്‍…
എന്തായാലും പ്രസവിക്കാതെ ബീജം കൊടുത്ത് സ്വന്തം മക്കളെ സൃഷ്ടിക്കുന്ന സെലിബ്രിറ്റികളില്‍ നിന്ന് നൊന്തു പ്രസവിച്ചു അമ്മയാകാനെടുത്ത തീരുമാനത്തെ ആദ്യം അഭിനന്ദിക്കുന്നു.. നടി അമല പോള്‍ അമ്മയാകാനൊരുങ്ങുന്നു. നിറവയറിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് നടി തന്നെയാണ് ഈ സന്തോഷവാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. ഭര്‍ത്താവ് ജഗദ് ദേശായിക്കൊപ്പമുളള ചിത്രവും നടി പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ നവംബറിലായിരുന്നു സുഹൃത്തായിരുന്ന ജഗദ് ദേശായിയെ അമല വിവാഹം ചെയ്യുന്നത്.കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം. ഗുജറാത്ത് സ്വദേശിയാണ് ജഗദ്. ടൂറിസം ഹോസ്പിറ്റാലിറ്റി മേഖലയാണ് അദ്ദേഹത്തിന്റെ തൊഴിലിടം. നോര്‍ത്ത് ഗോവയിലെ ആഡംബര ഹോംസ്റ്റേയുടെ ഹെഡ് ഓഫ് സെയില്‍സ് ആയി ജോലി നോക്കുകയാണ് ഇപ്പോള്‍.
നവംബറില്‍ വിവാഹം കഴിഞ്ഞപ്പോഴേക്കും നിറവയര്‍ അതില്‍ കുശുമ്പുള്ളവരുമുണ്ട്.. അതിന്റെ ടെക്നിക് അവര്ക്കറിയാഞ്ഞിട്ട.. അമല പോളിന്റെ രണ്ടാം വിവാഹമാണിത്. 2014ലാണ് സംവിധായകന് എ.എല്‍. വിജയ്യുമായുള്ള അമലയുടെ ആദ്യ വിവാഹം നടക്കുന്നത്. നാല് വര്‍ഷത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. എന്നാല്‍, 2017ല്‍ ഇവര്‍ വിവാഹമോചിതരായി. പിന്നീട് ഗായകനും മുംബൈ സ്വദേശിയുമായ ഭവ്നിന്ദര് സിങ്ങുമായി താരം ലിവിങ് റിലേഷനിലായിരുന്നു. ഇരുവരും വിവാഹിതരായി എന്ന രീതിയില്‍ വാര്‍ത്തകളും ചിത്രങ്ങളും പ്രചരിച്ചിരുന്നു. എന്നാല്‍ തെറ്റായ ചിത്രങ്ങള്‍ പ്രചരിപ്പിച്ച്, തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ബോധപൂര്‍വം ഭവ്നിന്ദര് ശ്രമം നടത്തി എന്നായിരുന്നു അമലയുടെ വിശദീകരണം. FC