ഇറഖാന്‍ വിവാഹിതയായി ആമിര്‍ ഖാനും രണ്ടു ഭാര്യമാരും സാക്ഷി.. മരുമകന് വന്നത് എട്ട് കിലോമീറ്റര്‍ ഓടി അതെ വസ്ത്രത്തില്‍…
ഇപ്പോ വിവാദം ഓടിവന്ന വസ്ത്രമണിഞ്ഞ് അതുപോലെ തന്നെ നിന്നുകൊണ്ട് വിവാഹം കഴിച്ചതിന്, എന്തെല്ലാം ഷോകളാണ് നടക്കുന്നത്, ആമിര്‍ ഖാന്റെ മകള്‍ ഇറാഖാനുമായുള്ള വിവാഹത്തിനിടെ നവവരന് നൂപുര്‍ ശിഖരെ നടത്തിയ ചില പ്രവൃത്തികള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ക്കു വഴി വച്ചിരിക്കുകയാണ്. ഫിറ്റ്നസ് ട്രെയിനറായ നുപൂര്‍ 8 കിലോമീറ്റര്‍ ജോഗ് ചെയ്താണ് വിവാഹ വേദിയിലെത്തിയത്. വിവാഹം റജിസ്റ്റര്‍ ചെയ്യാനെത്തിയ നുപൂറിന്റെ വസ്ത്രവും ചര്‍ച്ച ചെയ്യപ്പെട്ടു. ഒരു ഷോര്‍ട്സും ബനിയനും ധരിച്ചാണ് നൂപുര്‍ വിവാഹവേദിയിലെത്തിയത്, വിവാഹവേദിയെ അപമാനിക്കുന്ന തരത്തില്‍ സാഹചര്യത്തിന് യോജിക്കാത്ത വസ്ത്രധാരണമെന്നും നൂപുറിന്റെ പ്രവൃത്തി മോശമായെന്നുമാണ് വിമര്‍ശനങ്ങള്‍, ജോഗിങ് വസ്ത്രങ്ങളണിഞ്ഞ് വിവാഹ റജിസ്റ്ററില്‍ ഒപ്പുവക്കുന്ന നുപൂറിന്റെ വീഡിയോ പിന്നീട് ട്രോളുകളായി.
ആമിര്‍ ഖാന് നവവരനെപ്പോലെ കുര്‍ത്തിയും തലപ്പാവും ധരിച്ചു നില്ക്കുമ്പോള് നൂപുര്‍ ജോഗിങ് വേഷത്തിലെത്തിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഏറെ വ്യത്യസ്തമായ വിവാഹച്ചടങ്ങുകളാണ് വിവാഹത്തിന് അരങ്ങേറിയത്. വിവാഹപ്രതിഞ്ജ ഏറ്റുചൊല്ലിയ വധൂവരന്മാര് വിവാഹ റജിസ്റ്ററില്‍ ഒപ്പുവച്ചു. ദമ്പതികള്‍ പ്രതിജ്ഞ കൈമാറിയ ഉടന്‍ ഒരു റോക്ക് ഗാനമാണ് കേള്‍പ്പിച്ചത്. തുടര്‍ന്ന് ആമിര്‍ ഖാന് മരുമകന് നൂപുറിനെ ആലിംഗനം ചെയ്തു. ഏറെ നാളത്തെ സൗഹൃദത്തിനൊടുവില്‍ വിവാഹിതരാകാന്‍ തീരുമാനിച്ച ഇരുവരുടെയും വിവാഹ നിശ്ചയം ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ഇറ്റലിയില്‍ വച്ചാണ് നടന്നത്.
ആമിറിന്റെ ആദ്യ ഭാര്യ റീന ദത്തയുടെയും രണ്ടാം ഭാര്യ കിരണ്‍ റാവുവിന്റെയും കുടുംബങ്ങള്‍ ചടങ്ങിനെത്തിയിരുന്നു. ജനുവരി 8 ന് ഉദയ്പുരില്‍ ഗംഭീര വിവാഹ റിസപ്ഷനാണ് താരകുടുബം പ്ലാന്‍ ചെയ്തിരിക്കുന്നത്. ദമ്പതികള്‍ കുടുംബത്തോടൊപ്പം ഉടന്‍ ഉദയ്പുരിലേക്ക് പോകും. അവരുടെ വ്യവസായ സുഹൃത്തുക്കള്‍ക്കായി ഒരു റിസപ്ഷനും സംഘടിപ്പിക്കും. FC