നടി അമ്പിളി ദേവിയുടെ മക്കളിതാ അമ്മയോളം വളര്‍ന്നിരിക്കുന്നു.. ആരെയും ആശ്രയിക്കാതെയാണ് നടി ഇവരെ…
ആദ്യത്തെ വിവാഹത്തില്‍ ഒരു മകന്, ദാമ്പത്യത്തില്‍ സുഖം കാണാത്തതുകൊണ്ട് നടന് ആദിത്യന് ജയനെ വിവാഹം കഴിച്ചു അപ്പോഴാണ് മനസ്സിലായത് ആദ്യത്തെ അത്രപോലും സുഖം ഇതിലുമില്ലെന്ന് അങ്ങനെ രണ്ടും ഒഴിവായി.. എന്നാലും അമ്പിളി ഭാഗ്യം ചെയ്തവളാണ് രണ്ടുബന്ധത്തില് നിന്നും നല്ല രണ്ട് ആണ്മക്കളെ ലഭിച്ചു അവരോടൊത്തുള്ള സന്തോഷ ജീവിതത്തിന്റെ നേര്കാഴ്ചയിതാ, സിനിമ സീരിയല്‍ രംഗത്തെ തിരക്കുള്ള നടിയായി മാറിയ അമ്പിളിദേവി പ്രേക്ഷകരുടെ ഇഷ്ട നടിയാണ്. ഇപ്പോള്‍ ഇതാ തന്റെ പ്രിയപ്പെട്ട മക്കള്‍ക്കൊപ്പമുള്ള ഒരു വീഡിയോ പങ്കുവെച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് താരം.
‘ഹാപ്പി ബെര്‍ത്ത് ഡേ അജുക്കുട്ടാ’ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായി. വീഡിയോയില്‍ കേരള സെറ്റും മുണ്ടും അണിഞ്ഞാണ് അമ്പിളിദേവി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുടി അഴിച്ചിട്ട് നെറ്റിയില്‍ ചുവന്ന പൊട്ടുമായി ഒരു ശാലീനസുന്ദരിയായി അമ്പിളിദേവിയെ വീഡിയോയില്‍ കാണാം. മക്കള്‍ രണ്ടു പേരുടെയും വേഷം മുണ്ടും ജൂബ്ബയുമാണ്. അമ്പിളിദേവി കൈ വിരിച്ച് മക്കളെ വിളിക്കുന്നതും മക്കള്‍ ഓടിയെത്തുന്നതുമാണ് വീഡിയോയുടെ ഇതിവൃത്തം. ‘ആലാപനം, തേടും തായ്മനം’ എന്ന ഗാനമാണ് വീഡിയോയ്ക്ക് അകമ്പടിയായി എത്തുന്നത്..
അജുക്കുട്ടന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് കമന്റ് ബോക്സില്‍ എത്തിയിരിക്കുന്നത്. കുഞ്ഞുങ്ങളെ കെട്ടിപ്പിടിക്കുമ്പോള്‍ തന്നെ അമ്പിളിദേവിയുടെ എല്ലാ സങ്കടവും മാറില്ലേ എന്നാണ് ഒരു കമന്റ്.. മൂത്ത മകന് അപ്പുവും രണ്ടാമത്തെ മകന് അര്‍ജുനും അമ്മയോടൊപ്പം വളരെ സന്തോഷത്തോടെയാണ് വീഡിയോകളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. FC