സീരിയല്‍ നടികളുടെ വെറൈറ്റി ഡാന്‍സ്… സംഗതി ക്ലിക്കായി, ഇഷ്ട നടികളെല്ലാം കളിക്കുന്നു……
കഴിഞ്ഞ ദിവസമാണ് അമ്മയറിയാതെ, പാടാത്ത പൈങ്കിളി എന്നീ സീരിയല്‍ താരങ്ങള്‍ ഒത്തുകൂടിയതും, കിടിലന്‍ ഡാന്‍സ് പെര്‍ഫോമെന്‍സ് കാഴ്ച വെച്ചതും, മലയാളികള്‍ക്ക് സുപരിചിതരായ രണ്ട് താരങ്ങളാണ് ശ്രീതു കൃഷ്ണനും, ശ്രീശ്വേതയും, അമ്മയറിയാതെയില്‍’അലീന പീറ്റര്‍’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തമിഴ് നടിയായ ശ്രീതു കൃഷ്ണനാണ്.
മൗനരാഗത്തിലെ താരമാണ് സോണി, അഥാവ ശ്രീശ്വേത. സോണിയായി എത്തുന്ന ശ്രീശ്വേത മഹാലക്ഷ്മിയും അമ്മയറിയാതെയിലെ അലീന പീറ്ററായ ശ്രീതുവും ഒരുമിച്ചെത്തിയ ഡാന്‍സ് വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കിടിലന്‍ ഡാന്‍സ് വീഡിയോയുമായാണ് താരങ്ങള്‍ വീഡിയോയില്‍ എത്തുന്നത്. ചുവപ്പ് പാന്റും ടോപ്പുമായി വ്യത്യസ്ത ലുക്കിലാണ് ശ്രീതു എത്തുന്നത്.
സാരിയില്‍ മലയാളി പെണ്‍കുട്ടിയായി എത്താറുള്ള കിടിലന്‍ പുത്തന്‍ ലുക്കിനെ കുറിച്ചും വീഡിയോക്ക് കമന്റുകളുണ്ട്. തമിഴ് താരങ്ങളാണ് ഇരുവരും. മലയാളിയാണ് ശ്രീതുവെങ്കിലും ചെന്നൈയിലാണ് വളര്‍ന്നത്. നര്‍ത്തകി കൂടിയായ ശ്രീതു തമിഴ് ചാനലുകളില്‍ നിരവധി റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. നിരവധി തമിഴ് സീരിയലുകളിലും പത്ത് എണ്ട്രതുക്കുള്ള, റംഗൂണ്‍, ഇരുട്ട് അറയില്‍ മുരട്ട് കുത്ത് എന്നീ സിനിമകളിലും ശ്രീതു വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ആര്‍ക്കും ഇഷ്ടപെടുന്ന ചുവടുകള്‍ രണ്ടുപേരും പടവെട്ടുന്ന സീരിയല്‍ ഉടന്‍ പ്രതീക്ഷിക്കാം FC