അമൃതയുടെയും ബാലയുടെയും മകള്‍ പാപ്പുവിന്റെ ഒരു ജന്മദിനം കൂടി കഴിഞ്ഞു ആഘോഷങ്ങള്‍ ഇങ്ങനെ…
മകള്‍ക്ക് അച്ഛന് ബാല വികാര നിര്‍ഭരമായ സന്ദേശം നവമാധ്യമത്തിലൂടെ നല്‍കിയത് നമ്മള് കണ്ടു.. പിന്നാലെ മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ഗായിക അമൃത സുരേഷ് കുറിച്ച വരികള്‍ ശ്രദ്ധേയമാകുകയാണ്. പാപ്പു എന്നു വിളിപ്പേരുള്ള അവന്തികയുടെ പിറന്നാള്‍ ദിനത്തില്‍ ഹൃദയം തൊടുന്നൊരു കുറിപ്പും ചിത്രങ്ങളുമാണ് ഗായിക അമൃത സുരേഷ് പങ്കുവച്ചിരിക്കുന്നത്. അനിയത്തി അഭിരാമിയ്ക്കും പാപ്പുവിനും ഒപ്പമുള്ള ഒരു ചിത്രം പങ്കുവച്ച് അമൃത കുറിച്ചത് ഇങ്ങനെയാണ് ‘ഞങ്ങളുടെ കണ്ണിന് പിറന്നാള്‍’. പിറന്നാള്‍ ആഘോഷങ്ങളുടെ മറ്റ് ചിത്രങ്ങളും പേജിലുണ്ട്. നിരവധിപ്പേര്‍ പാപ്പുവിന് പിറന്നാള്‍ ആശംസകളുമായി എത്തുന്നുണ്ട്.
അഭിരാമിയും അമൃതയും അമ്മയും പാപ്പുവും ചേര്‍ന്നുള്ള ഒരു ചിത്രവും അമൃത തന്റെ സമൂഹമാധ്യമ പേജുകളില്‍ പങ്കുവച്ചിട്ടുണ്ട്. അമൃതയുടെ അച്ഛന് അടുത്തിടെയാണ് അന്തരിച്ചത്. ‘ഞങ്ങള്‍’ എന്നു കുറിച്ചു കൊണ്ട് പങ്കുവച്ച ചിത്രം അച്ഛനെ കൂടാതെ അപൂര്‍ണമാണെന്നും അച്ഛനെ മിസ് ചെയ്യുന്നുവെന്നും അച്ഛന് എപ്പോഴും തങ്ങളുടെ കൂടെയുണ്ടെന്ന് അറിയാമെന്നും അമൃത കുറിച്ചു. ഞങ്ങളും നേരുന്നു നല്ലൊരു ഹൃദയത്തിനുടമയായി അവന്തികക്ക് മുന്നേറാന്‍ കഴിയട്ടെ എന്ന പ്രാര്‍ത്ഥന FC