ആരാധകര്‍ കാത്തിരുന്ന വലിയ താരവിവാഹം നടന്നു.. ആശിര്‍വദിക്കാന്‍ ഒഴുകിയെത്തി മറ്റുതാരങ്ങളും…
എല്ലാ കണ്ണുകളും ഈ ആര്ഭാടവിവാഹ വേദിയിലേക്കായിരുന്നു., മംഗളമായി അത് കഴിഞ്ഞിരിക്കുന്നു.. കല്യാണം കൂടുക എന്നത് മാത്രമായിരുന്നില്ല വന്നവരുടെ ലക്ഷ്യം താരദമ്പതികളെ ആശിര്‍വദിക്കാന്‍ എത്തുന്ന താരങ്ങളെ കാണുക എന്നത് കൂടിയായിരുന്നു.. അതും ഭംഗിയായി നടന്നു.. ബോളിവുഡ് നടി പരിനീതി ചോപ്രയും ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദയും വിവാഹിതരായി. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരുടെയും വിവാഹം. ബോളിവുഡിലെ പ്രശസ്ത ഡിസൈനര്‍ മനീഷ് മല്‍ഹോത്രയാണ് പരിണീതിയുടെ വസ്ത്രം ഒരുക്കിയത്.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്, പരിണീതിയുടെ കസിനും നടിയുമായ പ്രിയങ്ക ചോപ്ര തുടങ്ങി രാഷ്ട്രീയസിനിമാ രംഗത്തെ പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു. 1988 ഒക്ടോബര്‍ 22ന് ഹരിയാനയിലെ അംബാലയില്‍ പഞ്ചാബി കുടുംബത്തിലാണ് പരിനീതിയുടെ ജനനം. അച്ഛന് പവന് ചോപ്ര, അമ്മ റീന ചോപ്ര. നടിമാരായ പ്രിയങ്ക ചോപ്ര, മീര ചോപ്ര എന്നിവര്‍ ബന്ധുക്കളാണ്. 2011ല്‍, രണ്‍വീര്‍ സിങ്, അനുഷ്ക ശര്‍മ എന്നിവരോടൊപ്പം റൊമാന്റിക് കോമഡിയായ ലേഡീസ് വേഴ്സസ് റിക്കി ബാല്‍ എന്ന ചിത്രത്തിലെ ഒരു സഹകഥാപാത്രമായാണ് ചോപ്ര തന്റെ സ്ക്രീനില്‍ അരങ്ങേറ്റം കുറിച്ചത്. ചംകീല, കാപ്സൂള്‍ ഗില്‍ എന്നിവയാണ് നടിയുടെ പുതിയ റിലീസുകള്‍. നവമിഥുനങ്ങള്ക്ക് മംഗളം നേരുന്നു. FC