വിവാദങ്ങളോട് പ്രതികരിച്ച് ഗായിക അമൃത സുരേഷ്.., തെറ്റിദ്ധരിക്കപ്പെടുമ്പോള്‍ നമ്മള് എന്തിന് പ്രതിരോധിക്കണം..
അമൃതക്കൊരു ജീവിതം വേണം അറിവില്ലാത്ത അന്നത്തെ പ്രായമൊന്നുമല്ല ഇന്ന് ലോകം അവര്‍ ഒത്തിരി കണ്ടു കഴിഞ്ഞു അതില്‍ നിന്ന് നെല്ലും പതിരും തിരിച്ചെടുക്കാനും പഠിച്ചു.. ഗായകനും സംഗീത സംവിധായകനുമായ ഗോപിസുന്ദറുമായി നല്ല കൂട്ടാണ് അമൃത പല സ്ഥലങ്ങളിലും പോകുകയും ഫോട്ടോകള്‍ പങ്കുവെക്കുകയും തങ്ങള്‍ സ്നേഹിക്കുകയാണെനും പറഞ്ഞു കഴിഞ്ഞു അപ്പോള്‍ സര്വ്വസാധാരാണയായി കണ്ടുവരുന്ന കുരു പൊട്ടി ഒലിപ്പിച്ചു കൊണ്ട് ചിലര്‍ വന്നു അതിന് മറുപടിയും അമൃത കൊടുത്തു..
വിമര്‍ശനങ്ങളും പരിഹാസങ്ങളും ഉയര്‍ന്നപ്പോഴും അതിനോടൊന്നും യാതൊരു പ്രതികരണവും നടത്തിയിരുന്നില്ല. ഗോപി സുന്ദറും അമൃതയും അതൊന്നും വക വെക്കാതെ പരസ്പരം ഒന്നിച്ചിരിക്കുന്ന ചിത്രങ്ങള്‍ പങ്കുവെക്കുകയും വിമര്‍ശനങ്ങളെ കണ്ടില്ലെന്ന് നടിക്കുകയും ചെയ്തു. കൂടുതല്‍ വിമര്‍ശനങ്ങളും ഗോപി സുന്ദറിന് എതിരെ തന്നെയായിരുന്നു. കാരണം ആദ്യ വിവാഹബന്ധത്തില്‍ നിന്ന് വേര്‍പിരിഞ്ഞ ഗോപിസുന്ദറും മലയാളത്തിലെ ഒരു പിന്നണി ഗായികയുമായി അടുക്കുകയും വര്‍ഷങ്ങളോളം ലിവിങ് ടുഗതര്‍ റിലേഷനില്‍ നില്‍ക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ അമൃതയുമായി ഒന്നിക്കുന്ന വിവരം പങ്കുവച്ചപ്പോള്‍ വിമര്‍ശനങ്ങളും ട്രോളുകളും കൂടുതല്‍ കേട്ടത് ഗോപിസുന്ദറായിരുന്നു.
വിവാദങ്ങള്‍ക്ക് മറുപടി എന്ന പോലെ അമൃത തന്റെ പുതിയ പോസ്റ്റിന് ഒപ്പം കുറിച്ച വാക്കുകളാണ് ചര്‍ച്ചയാവുന്നത്. ”നമ്മള് തെറ്റിദ്ധരിക്കപ്പെടുകയോ തെറ്റായി വിലയിരുത്തപ്പെടുകയോ ചെയ്യുമ്പോള്‍ എന്തിന് പ്രതിരോധിക്കണം. നമുക്ക് അത് മാറ്റിവെക്കാം. നമ്മള് ഒന്നും പറയരുത്. ആളുകള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ നമ്മളെ വിലയിരുത്തുന്നത് വളരെ മധുരമാണ്. ഹേ അനുഗൃഹീതമായ നിശബ്ദത, അത് ആത്മാവിന് വളരെയധികം ശാന്തി നല്കുന്നു..”, ആവശ്യമുള്ളവര്‍ മറുപടിയാണ് അല്ലാത്തവര്‍ അവരോടൊപ്പം നില്‍ക്കുകയും ചെയ്യുക FC