പല്ല് റൂട്ട് കനാല്‍ ചെയ്ത നടി സ്വാതിയുടെ അവസ്ഥ കണ്ടോ ആ സുന്ദരമുഖം.. കാണാന്‍ കഴിയാത്ത അവസ്ഥ…..
പല്ലൊന്നു ഓട്ടയടച്ചതാ ഇപ്പോഴിതാ മറ്റെന്തോ അസുഖം പിടിപെട്ട ആളെ പോലെ ആയിരിക്കുന്നു, വല്ലാത്ത ദുരന്തമായിപ്പോയി നടി സ്വാതി സതീഷിന്റേത് റൂട്ട് കനാല്‍ ശസ്ത്രക്രിയയില്‍ പിഴവിന് ഇരയായി കന്നഡ നടി സ്വാതി സതീഷ്. മൂന്ന് ആഴ്ചയ്ക്ക് മുന്‍പായിരുന്നു ശസ്ത്രക്രിയ ചെയ്തത്. ശസ്ത്രക്രിയയ്ക്കു ശേഷം മുഖം നീരുവച്ചിരിക്കുന്ന സ്വാതിയെ ഇപ്പോള്‍ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണ്. വീട്ടില്‍ നിന്ന് പുറത്തിറങ്ങാത്ത സാഹചര്യത്തിലായെന്നും നടി മാനസികമായി തകര്‍ന്നിരിക്കുകയാണെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. റൂട്ട് കനാല്‍ തെറാപ്പിയ്ക്ക് ശേഷം ശക്തമായ വേദനയുണ്ടാവുകയും മുഖം വീര്‍ക്കുകയുമായിരുന്നു. മുഖത്തെ നീര്‍ക്കെട്ട് രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ മാറുമെന്ന് ദന്തഡോക്ടര്‍ നടിക്ക് ഉറപ്പും നല്കി. എന്നാല്‍ മൂന്നാഴ്ച കഴിഞ്ഞിട്ടും നീരും വേദനയും കുറഞ്ഞില്ല. ചികിത്സ സംബന്ധിച്ച് വ്യക്തമല്ലാത്ത വിവരങ്ങളും തെറ്റായ മരുന്നുകളുമാണ് ഡോക്ടര്‍ നല്‍കിയതെന്ന് സ്വാതി ആരോപിച്ചു.
നടപടിക്രമത്തിനിടെ അനസ്തേഷ്യയ്ക്ക് പകരം സാലിസിലിക് ആസിഡ് നല്‍കിയെന്നും ഇവര്‍ പറയുന്നു. സ്വാതി ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയില്‍ പോയപ്പോഴാണ് ഇക്കാര്യം അറിയുന്നത്. പ്ലാസ്റ്റിക് സര്‍ജറി പരാജയപ്പെട്ടതിനെ തുടര്‍ന്ന് കുറച്ച് നാളുകള്‍ക്ക് മുന്‍പ് കന്നഡ ടിവി നടി ചേതന രാജ് മരിച്ചിരുന്നു. 21 വയസ്സ് മാത്രമായിരുന്നു പ്രായം. ചേതന ശരീരത്തിലെ കൊഴുപ്പു നീക്കം ചെയ്യാനുള്ള ഫാറ്റ് ഫ്രീ ശസ്ത്രക്രിയയ്ക്കു വിധേയയായിരുന്നു. എന്നാല്‍ ചികിത്സാപിഴവില്‍ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഈ കേസില്‍ അന്വേഷണം നടക്കുകയാണ്. നമുക്ക് പ്രാര്‍ത്ഥിക്കാം സ്വാതി പൂര്‍വ്വാധിക ശക്തിയോടെ തിരിച്ചെത്തട്ടെയെന്ന് FC