വിവാഹ വാര്‍ഷികം മകള്‍ ഇത്ര വളര്‍ന്നിരിക്കുന്നു.. നടന് അനൂപ് മേനോന് ഭാര്യക്കും മകള്‍ക്കുമൊപ്പം…
സന്തോഷമാണ് സൗന്ദ്രത്തിന്റെ രഹസ്യം അത് രണ്ടുപേര്‍ക്കും കൂടിയിട്ടേയുള്ളൂ.. ഒന്‍പതാം വിവാഹവാര്‍ഷികത്തില്‍ ഭാര്യ ഷേമയ്ക്കുമൊപ്പമുളള മനോഹര നിമിഷങ്ങള്‍ പങ്കുവച്ച് അനൂപ് മേനോന്. ”9 വര്‍ഷം ഞങ്ങള്‍ ഒരു യൂണിറ്റ് എന്ന നിലയില്‍… 18 വര്‍ഷം മികച്ച സുഹൃത്തുക്കളായി… ഈ കൂട്ടുകെട്ടിന് പ്രപഞ്ചത്തിന് നന്ദി അറിയിക്കുകയും, മനോഹരമായ വാര്‍ഷിക ആശംസകള്‍ക്ക് എല്ലാവര്ക്കും നന്ദി അറിയിക്കുകയും ചെയ്യുന്നു. ചിത്രങ്ങള്‍ക്കൊപ്പം അനൂപ് കുറിച്ചു. ഷേമയ്ക്കും മകള്‍ ആമിക്കുമൊപ്പമുള്ള മനോഹര ചിത്രങ്ങളാണ് അനൂപ് മേനോന് വിവാഹവാര്‍ഷിക വേളയില്‍ പങ്കുവച്ചത്. ‘എന്റെ മണ്ടത്തരങ്ങളും ഭ്രാന്തുകളുമൊക്കെ സഹിക്കുന്നതിന് എന്റെ പ്രിയപ്പെട്ടവള്‍ക്ക് നന്ദി. ആമിയെ പോലൊരു മകളെ സമ്മാനിച്ചതിന്, എന്റെ അച്ഛനും അമ്മയ്ക്കുമൊപ്പം നില്‍ക്കുന്നതിന്, എന്റെ സാഹസിക യാത്രകള്‍ക്ക് ഒപ്പം കൂടുന്നതിന്, ഇത്ര നല്ല മനസ്സിനുടമയായതിന് എല്ലാത്തിനും നന്ദി.
കഴിഞ്ഞ വിവാഹ വാര്‍ഷികത്തിന് അനൂപ് പറഞ്ഞ വാക്കുകള്‍. 2014 ഡിസംബര്‍ 27 നാണ് അനൂപും ഷേമ അലക്സാണ്ടറും വിവാഹിതരായത്. ഷേമയുടെ രണ്ടാം വിവാഹമാണ്. ആദ്യ ഭര്‍ത്താവ് 2006 ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു. ഷേമയുടെ ആദ്യ വിവാഹത്തിലുള്ള മകളാണ് ആമി. ഈ സ്നേഹവും സന്തോഷവും മരണം വരെ ഒപ്പമുണ്ടാകട്ടെ FC