സീരിയല്‍ നടി അര്‍ച്ചന സുശീലന് കുഞ്ഞു പിറന്നു.. കുഞ്ഞിനെ സ്വീകരിക്കുന്നതും സന്തോഷത്താല്‍ കണ്ണുനിറയുന്നതും…
ഇഷ്ടപെട്ട ഒരാളെ കാത്തിരുന്നു കിട്ടിയപ്പോ വിവാഹം കഴിച്ചു, ഇപ്പോഴിതാ അമ്മയായിരിക്കുന്നു ആദ്യത്തെ കണ്മണി ആണാണ്, സീരിയല്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അര്‍ച്ചന സുശീലന്. കുറച്ചു സിനിമകളിലും അഭിനയിച്ചിട്ടുണ്ട്, നെഗറ്റീവ് കഥാപാത്രങ്ങളിലൂടെയെത്തിയാണ് അര്‍ച്ചന ആരാധകരുടെ മനസ്സില്‍ ഇടം നേടിയത്. ഒരു സ്ത്രീയുടെ ഏറ്റവും മംഗളമായ മുഹൂര്‍ത്തം അതെ അമ്മയായ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് അര്‍ച്ചന. സമൂഹ മാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് ആണ്‍കുട്ടി ജനിച്ച സന്തോഷം അറിയിച്ചത്. ‘ഞങ്ങള്‍ക്കൊരു ആണ്‍കുട്ടി പിറന്നു’ എന്നാണ് സമൂഹ മാധ്യമത്തില്‍ കുറിച്ചത്.
ഡിസംബര്‍ 28നാണ് അര്‍ച്ചനയ്ക്കും ഭര്‍ത്താവ് പ്രവീണിനും കുഞ്ഞു പിറന്നത്. ഭര്‍ത്താവിനൊപ്പം നിറവയറിലുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം ആരാധകരെ അറിയിച്ചത്. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി എത്തിയത്. 2021ലാണ് അര്‍ച്ചനയുടെയും പ്രവീണിന്റെയും വിവാഹം കഴിഞ്ഞത്. അമേരിക്കയില്‍ വച്ചായിരുന്നു വിവാഹം. അര്‍ച്ചനയുടെ രണ്ടാം വിവാഹമായിരുന്നു. FC